Wednesday, May 15, 2013

ഞാൻ .


ജീവിതത്തിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഞാൻ .
സുഹൃത്തേ, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ.
എനിക്കതിനു കഴിയില്ല. എനിക്കതൊന്നും വശമില്ല.
സ്നേഹിക്കാനല്ലാതെ ഒന്നും എനിക്കറിയില്ല.

നേടണമെന്ന് ഞാൻ ആഗ്രഹിച്ചത്‌ സ്നേഹമായിരുന്നു.
നേടാനായത് എന്നെ മനസ്സിലാക്കാത്ത സൗഹൃദം.
മറ്റൊന്ന് ഞാൻ ആഗ്രഹിച്ചത്‌ സൗഹൃദമായിരുന്നു,
പക്ഷെ നേടിയത് കപട സ്നേഹവും.

നേടിയതൊന്നും ഞാൻ ആഗ്രഹിച്ചതല്ല.
ആഗ്രഹിച്ചതോ ഞാൻ നേടിയതുമില്ല.

പരിഭവം തെല്ലുമില്ല സുഹൃത്തേ...
എങ്കിലും നിങ്ങൾ  അറിയണം.
"നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ .
എനിക്കതിനു കഴിയില്ല. എനിക്കതൊന്നും വശമില്ല.
സ്നേഹിക്കാനല്ലാതെ ഒന്നും എനിക്കറിയില്ല."
chintha.com