Friday, June 4, 2010

കേരളത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ എങ്ങിനെ ജീവിക്കും..?

ആഭ്യന്തര മന്ത്രിക്ക് പോലും ധൈര്യമായി ഇറങ്ങി നടക്കാന്‍ പറ്റാത്ത കേരളത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ എങ്ങിനെ ജീവിക്കും..?
ദിവസങ്ങളായി നടന്നു വരുന്ന സംഘര്‍ഷങ്ങളുടെയും സമാധാന ചര്‍ച്ചകളുടെയും ഭാഗമായി കണ്ണൂരിലെത്തിയ ബി ജെ പി ദേശീയ സമിതിയംഗം സി കെ പദ്മനാഭന്‍ നടത്തിയ നടുക്കുന്ന പ്രസ്താവനയാന്ന് മന്ത്രിയുടെ ഉറക്കം കെടുത്തിയത്. ഇടതു സര്‍ക്കാര്‍ നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ നാളിതു വരെ എര്‍പെടുതാതിരുന്ന കനത്ത സുരക്ഷയാന്നു ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്നന്നു വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട മാഹിയിലും പരിസരത്തും ഇപ്പോള്‍ കണ്ടു വരുന്ന ശാന്തത കൊടുങ്കാറ്റിനു മുമ്പുള്ളതാന്നെന്നും, സ്വന്തം മണ്ഡലത്തില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത് ലാഘവത്തോടെ മന്ത്രി കാണേണ്ടതില്ലെന്നും പറഞ്ഞ സി കെ പദ്മനാഭന്‍, കൊലപാതകത്തില്‍ പ്രധാനപ്രതി കോടിയേരി ബാലകൃഷ്ണന്‍ ആണെന്നും, "ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിന് പോകുമല്ലോ - അവിടെ വെച്ച് കോടിയേരിയെ വേണ്ടവിധത്തില്‍ കണ്ടോളാം" എന്നും പ്രസ്താവിച്ചു.
എന്താന്നു ഇതിന്‍റെയൊക്കെ അര്‍ഥം..? ആഭ്യന്തര മന്ത്രി നേരിട്ട് വിളിക്കാതെ ചര്ച്ചക്കില്ലയെന്നു വാശി പിടിക്കുകയാന്നു ബി ജെ പി യും കോണ്‍ഗ്രസ്സും. രാഷ്ട്രീയപരമായുള്ള ഇത്തരം നടപടികളില്‍ ബലിയാടാവുന്നത്‌ പാവം ജനങ്ങളാന്നു എന്നുള്ള കാര്യം വിസ്മരിക്കരുത്. എത്രയും പെട്ടെന്ന് കേരളത്തില്‍ സമാധാനം തിരികെ കൊണ്ട് വന്നേ പറ്റൂ. അനാവശ്യമായി ഇത്തരം പ്രകോപനപരമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണം.
കാലങ്ങളായി ഒത്തൊരുമയോടെ ജീവിക്കുന്ന കേരളത്തിലെ സാധാരണകാരായ ജനങ്ങളുടെയിടയില്‍ രാഷ്ട്രീപരവും വര്‍ഗീയപരവുമായ ശത്രുതയും ഭിന്നതയും ഉണ്ടാക്കാനേ ഇത്തരം പ്രവര്‍ത്തികള്‍ക്ക് സാധിക്കുകയുള്ളൂ.. കൊല്ലും കൊലയുമില്ലാതെ സര്‍വരും ( പാര്‍ട്ടികളും ജനങ്ങളും ) ഐക്യത്തോടെ കഴിയുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രകയാവാന്‍ വേണ്ടിയാന്നു നാം ശ്രമിക്കേണ്ടത്.
കേരളം ഒരു യുദ്ധ ഭൂമിയല്ല, ഇവിടെ നടക്കുന്നത് യുധ്ധവുമല്ല... ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടം മാത്രം...


0 comments:

chintha.com