Saturday, June 5, 2010

"ആദ നഫര മിസ്കീന്‍, കല്ലി രോഃഹ് "

കുറച്ച് നാളുകള്‍ക്ക് മുമ്പ്... എന്‍റെ ഒരു സുഹൃത്ത് ദുബായിയില്‍ ജോലി ചെയ്യുന്ന സമയം..
വലിയൊരു ശൈഖിന്‍റെ വീട്ടിലാണ്ണ്‍ മൂപ്പര്‍ക്ക് ജോലി. പഴയ എന്ത് സാധനം കിട്ടിയാലും അത് കൊണ്ട് മനോഹരമായ വീടുകളും കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുകയെന്നത് മൂപ്പരുടെ പ്രധാന വിനോദങ്ങളില്‍ ഒന്ന് മാത്രം..
ഒരു ദിവസം ജോലി കഴിഞ്ഞു പോകുമ്പോള്‍ കേടുവന്ന ഒരു വിമാനം ( കളിപ്പാട്ടം) കിടക്കുന്നത് കണ്ടു... എന്തായാലും വെറുതെ ഇരുക്കന്നതല്ലേ... റൂമില്‍ പോയി വിമാനം ശരിയാക്കിഎടുത്താല്‍ നാട്ടില്‍ പോകുമ്പോള്‍ മകള്‍ക്ക് കൊടുക്കാമല്ലോഎന്ന് കരുതി മൂപ്പര്‍ അതൊരു കടലാസില്‍ പൊതിഞ്ഞു പുറത്തേക്കിറങ്ങി.

ജോലി കഴിഞ്ഞു വരുന്ന മൂപ്പരെ ക്യാമറയിലൂടെ കണ്ട സെക്യൂരിറ്റി ജീവനക്കാര്‍ ഒന്ന് ഞെട്ടി... കയ്യില്‍ എന്തോ ആയുധവുമായി തന്നെ ആക്രമിക്കാന്‍ വരുന്നതാന്നെന്നു കരുതിയ സെക്യൂരിറ്റി ഉടന്‍ തന്നെ ഗേറ്റ് ലോക്ക് ചെയ്തു. വിസിലടി ശബ്ദം കേട്ട മറ്റു ജീവനക്കാര്‍ എന്‍റെ സുഹൃത്തിനെ പിടികൂടുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ അറബിയും മലയാളിയായ മാനേജരും കാര്യം തിരക്കി.  കാര്യം വിശദീകരിച്ച എന്‍റെ സുഹൃത്തിന്റെ മുഖം കണ്ട അറബി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു, "ആദ നഫര മിസ്കീന്‍, കല്ലി രോഃഹ് " (പാവം പൊയ്കോട്ടേ...).

0 comments:

chintha.com