Sunday, June 6, 2010

വലിയൊരു കറുത്ത പക്ഷി...

റിനുവിന്റെ വീട്ടില്‍ സിംഗപ്പൂരില്‍  ജനിച്ചു വളര്‍ന്ന ബന്ധുവിന്റെ മകന്‍ വന്നു.. ആദ്യമായി കേരളത്തില്‍ എത്തുന്ന ആ കുട്ടിക്ക് കാന്നുന്നതെല്ലാം അത്ഭുത കാഴ്ചകളായിരുന്നു.. സിംഗപ്പൂരില്‍ ഇല്ലാത്തതെന്തു കണ്ടാലും അവന്‍ റിനുവിനെ വിളിച്ചു കാണിക്കും.
ഒരു ദിവസം പത്രം വായിച്ചു കൊണ്ടിരിക്കുന്ന റിനുവിനെ വിളിച്ച് അവന്‍ പറഞ്ഞു..
" റിനുവേട്ടാ റിനുവേട്ടാ .. ദോണ്ടെ അവിടെ  വലിയൊരു കറുത്ത പക്ഷി..."

കറുത്ത പക്ഷിയോ...? അദ്ഭുതത്തോടെ റിനു ചോദിച്ചു...

അതെ ഏട്ടാ.. വേഗം വന്നു നോക്ക്..

പുറത്തിറങ്ങി നോക്കിയ റിനു ചിരിച്ചു കൊണ്ട് പറഞ്ഞു...

" മോനെ, അത് വലിയ പക്ഷിയൊന്നുമല്ല... ഇവിടെ സാധാരണ ഉണ്ടാവുന്ന "കാക്ക" യാ അത്..."

1 comments:

Areekkodan | അരീക്കോടന്‍ said...

പോസ്റ്റുകള്‍ വായിച്ചു.ബ്ലോഗ് ചിന്തയില്‍ ലിസ്റ്റ് ചെയ്യിപ്പിക്കുക.ബ്ലോഗ് URL , editor@chintha.com എന്ന മെയിലില്‍ അയച്ച് ഒരു റിക്വസ്റ്റ് നടത്തിയാല്‍ മതി.

chintha.com