Monday, July 19, 2010

ദൈവത്തിനു മതത്തോട് യാതൊരു ബന്ധവുമില്ല

"ഇവിടെ ദൈവത്തിനു പ്രസക്തി നഷ്ടപെട്ടു കഴിഞ്ഞു. ഒപ്പം മതത്തിനു സ്ഥാനം കിട്ടുകയും ചെയ്തു. എല്ലാത്തിനും അടിസ്ഥാനം മതമായി മാറി. ദൈവത്തിനു മതത്തോട് യാതൊരു ബന്ധവുമില്ല എന്നത് ആദ്യം മനസിലാക്കണം. എനിക്കത് മനസിലായി. മതം ഒരു നുണയാ. ദൈവത്തോട് മതത്തെ പറ്റി ചോദിച്ചാല്‍ അതെന്താണെന്ന് ദൈവം തിരിച്ചു ചോദിക്കും."

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യ ( മാധവികുട്ടി ) യുടെ വാക്കുകളാണിത്‌..
കേരളത്തില്‍ ഇന്ന് നടക്കുന്ന സംഭവ വികാസങ്ങള്‍ എടുത്തു നോക്കിയാല്‍ നമുക്കിതിന്റെ അര്‍ഥം അറിയാന്‍ സാധിച്ചേക്കും. മതത്തിന്റെ പേരില്‍ കൊല്ലുകയും, കൈ വെട്ടുകയും, അക്രമങ്ങള്‍  അഴിച്ചുവിട്ടു കൊണ്ട് തമ്മില്‍ കലഹിക്കുന്ന മലയാളീ സമൂഹം, അവര്‍ നഷ്ടപെടുത്തുന്നതിന്റെ വില ഓര്‍ക്കുന്നില്ല.

ചോദ്യ പേപ്പറില്‍  മത നിന്ദ ഉളവാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ അധ്യാപകന്‍റെ കൈ വെട്ടിയെടുത്ത സംഭവം നമുക്കറിയാം.
ഈ നാട്ടിലെ നിയമം അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്യുകയും അന്വേഷണം നടത്തിവരുന്നതുമായ സാഹജര്യത്തില്‍ ഇത്തരം ഒരു അക്രമം ഒരിക്കലും പെരുത്തപെടാന്‍ കഴിയില്ല. ഒരാള്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കാന്‍ ഇവിടെ കോടതികളും നിയമങ്ങളും ഉണ്ടെന്നിരിക്കെ, മതത്തെ കരിതേക്കാനും, വര്‍ഗീയത പടര്‍ത്താനും ബോധപൂര്‍വം ചില തീവ്രവാദ പ്രസ്ഥാനങ്ങള്‍   നടത്തുന്ന ഇത്തരം അക്രമങ്ങള്‍ നാം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തേ പറ്റു...

1 comments:

prince said...

nannaayittund..

chintha.com