Tuesday, November 2, 2010

തിരഞ്ഞെടുപ്പ് വിശേഷം

എവിടെ നോക്കിയാലും തിരഞ്ഞെടെപ്പു വിശേഷങ്ങള്‍ തന്നെ അല്ലേ... വോട്ട് ചെയ്തതിന്റെ, മികച്ച പോളിംഗ്, കന്നി വോട്ട്, കള്ള വോട്ട്, അക്രമം, ഫലപ്രഖ്യാപനം, വിജയപരാജയം, ആഘോഷം തുടങ്ങി വിശേഷങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്‌.

ഇതില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു വാര്‍ത്തയുണ്ട്. ആരുടേയും ശ്രദ്ധയില്‍ പെടാതിരുന്നത് കൊണ്ടോ അതോ ആരും "ശ്രദ്ധിക്കില്ല" എന്ന് കരുതിയത് കൊണ്ടോ എന്നറിയില്ല, ആരും ഈ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചത് കണ്ടില്ല. ഓ... ഞാന്‍ ഇതു വരെ വാര്‍ത്ത‍ എന്താണെന്ന് പറഞ്ഞില്ല അല്ലേ ... ഇതാ കേട്ടോളൂ....
" കൈ വെട്ടു കേസ് പ്രതിക്ക് മികച്ച വിജയം "....
കൂടുതല്‍ വിശദമായി പറയാം.. കേട്ടോളൂ...
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ തൊടുപുഴ  ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ പ്രതിയും. കൈ വെട്ടു കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പ്രൊ. അനസ് ആണ് വാഴക്കുളം പഞ്ചായത്തില്‍ വഞ്ചി നാട്  ഡിവിഷനില്‍ നിന്നും വിജയിച്ചത്. 1906 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തൊട്ടടുത്ത യു ഡി എഫ് സ്ഥാനാര്‍ഥിയെ പരാജയപെടുത്തിയാണ്ണ്‍  അനസ് വിജയം " കൈ " വരിച്ചത്‌. കോടതിയുടെ പ്രതേക അനുമതി നേടിയാന്നത്രേ മത്സരിച്ചത്.



എങ്ങിനെയുണ്ട് വാര്‍ത്ത‍...? കൂടുതലൊന്നും പറയുന്നില്ല. ഈ വാര്‍ത്ത‍ കേട്ടിട്ട് നിങ്ങള്‍ക്കെന്താന്നോ തോന്നുന്നത്, അത് തന്നെയാ എനിക്കും തോന്നുന്നത്.. അല്ലേലും എനിക്ക് മാത്രം എന്തെങ്കിലും തോന്നിയിട്ട് കാര്യമില്ലല്ലോ...? അല്ല പിന്നെ.....^^^%

0 comments:

chintha.com