Saturday, February 12, 2011

കൊച്ചിയിലേക്ക് ഒരു ട്രെയിന്‍ യാത്ര..

ക്രിക്കറ്റ്‌ പ്രേമം തലയ്ക്ക് പിടിച്ചു നടക്കുന്നയാളാണ് കദീര്‍. ഒരു തനി 'കാസറഗോഡ്'ക്കാരന്‍.
ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം വന്നു. കേരളത്തിലെ ഒരു പ്രമുഖ പണമിടപാട് സ്ഥാപനം, അവരുടെ ക്രിക്കറ്റ്‌ ടീമിലേക്ക് നല്ല കളിക്കാരെ തേടുന്നു. എഴുത്തും വായനയും ശരിക്ക് വശമില്ലാത്തതിനാല്‍ കദീറിനു ഞാന്‍ തന്നെ ഈ പരസ്യം കാണിച്ചു കൊടുത്തു. അവന്റെ താത്പര്യം കണ്ട് അപേക്ഷയും ഫോട്ടോയും അനുബന്ധ സര്‍ട്ടിഫിക്കറ്റും അയച്ചു കൊടുക്കുകയും ചെയ്തു. ഒരാഴ്ചക്കകം സെലക്ഷന്‍ ടീമിന്റെ എഴുത്ത് വന്നു. പരിശീലനത്തിനായി കൊച്ചിയില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. അങ്ങിനെ ഇതുവരെ ട്രെയിന്‍ യാത്ര ചെയ്തിട്ടില്ലാത്ത കദീര്‍, കൊച്ചിയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തു.



ഇനിയങ്ങോട്ട് ഈ കഥ കാസര്‍ക്കോടന്‍ ശൈലിയില്‍ വായിക്കുക.
''ഉമ്മാ.. നാന്‍ കൊച്ചിയിലേക്ക്  പോന്ന്..."
"കൊച്ചിയിലെക്കാ.. നീയെന്തിനാ ആട്ക്ക് പോന്നേ..."
"എനക്ക് ക്രിക്കറ്റ്‌ ടീമില്‍ സെലക്ഷന്‍ കിട്ടി. ആട പോവാന്‍ പറഞ്ഞിന്.."
"നീയും ഒരു ക്രിക്കെറ്റും.., നിന്ക്കു ബേറെ പണീല്ലേ...?"
"നല്ല ചാന്‍സാ ഉമ്മാ.. കിട്ടിയാല്‍ പിന്നെ ബെല്ല്യ ബെല്ല്യ സ്ഥലത്തെല്ലാം പോയി കളിക്കാം..."
"അയിന് നിനക്കെന്താ കാര്യം? ഓരിക്ക് പൈസ കിട്ടും.. നിന്ക്കോ...?"
"എനക്കും കിട്ടും ഉമ്മാ.. നല്ല ശമ്പളമുണ്ട്. പിന്നെ 'ഫോമായാല്‍' പരസ്യത്തിലെടുക്കും..."
"നിന്റെ ഇഷ്ടം പോലാക്ക്.. എനക്കറിയൂല്ല..."

ഉമ്മാന്റെ  "സമ്മതം" വാങ്ങി കുറച്ച് ഡ്രസ്സും എടുത്തു കൊണ്ട്  കദീര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ടു. ടിക്കറ്റ്‌ എടുത്ത ശേഷം നാട്ടിലുള്ള സകലരെയും വിളിച്ച്, താന്‍ കൊച്ചിയിലേക്ക് പോകുന്ന വിവരമറിയിച്ചു. സുഹൃത്തുക്കള്‍ ഓടിയെത്തി.

അവരോട് സംസാരിച്ചിരിക്കെ ട്രെയിന്‍ വന്നു. ഉത്സാഹത്തോടെ കദീര്‍, തന്നെ യാത്രയാക്കാന്‍ വന്നവരോട് കൈ വീശി ട്രെയിനില്‍ കയറി. 
അങ്ങിനെ പൊട്ടന്‍ പൂരത്തിന് പോയത് പോലെ കദീര്‍ കൊച്ചിയിലെത്തി.



പുറത്തിറങ്ങിയ ഉടനെ സുഹൃത്തുക്കളെ വിളിച്ച് എത്തിയ വിവരം അറിയിച്ചു. പിന്നീട് വീട്ടിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തത് അനുജത്തിയായിരുന്നു.
"ഹലോ... ആരാ..?"
"ഞാനാടി... ഉമ്മാനെ ബിളി.. ബീയം.."
"ഇച്ചയോ... ഇച്ച അവിടെ എത്തിയോ.. നാന്‍ ഉമ്മാനെ ബിളിക്കാം.. ഒരു മിനിറ്റേ.."
റിസീവര്‍ താഴെ വെച്ച് അനുജത്തി ഉമ്മാനെ വിളിച്ചു. "ഉമ്മാ...... ബീയം ബാ.... ഇച്ചാന്റെ ഫോണ്‍..."
അടുക്കളയിലായിരുന്ന ഉമ്മ ഓടി വന്ന്‍ ഫോണ്‍ എടുത്തു. 
"ഹലോ... നീ ആടെ എത്തിയാ... എപ്പാ എത്തിയേ...?"
"നാന്‍ ഇപ്പോ എത്തിയിട്ടേ ഉള്ളൂ ഉമ്മാ..."
"എന്ത്ണ്ട്  ബിശേസം....?"
"ഭയങ്കരം തന്നെ ഉമ്മാ ഈ കൊച്ചി... ബെല്ല്യ ബെല്ല്യ കിദ്മത്തിന്റെ ബില്‍ഡിംഗ്‌. ട്രെയിനില്‍ ഈട്ക്ക് വരാന്‍ എത്രയാ ആള്..."
"നീ നിന്റെ ക്രിക്കറ്റ്‌കാരെ കാണാന്‍ പോയോ..?"
"ഇല്ല ഉമ്മാ ഇപ്പം പോണ്ണം.. പെങ്ങക്ക് ഫോണ്‍ കൊടുത്തെ... ഒരു കാര്യം പറയാനാ.."
"ഇന്നാ ഇച്ചാക്ക് നിന്നോട് എന്തോ പറയണോലും..." ഇതും പറഞ്ഞ് ഉമ്മ, ഫോണ്‍ അനുജത്തിക്ക് കൊടുത്തു.
"ഹലോ.. എന്താ ഇച്ചാ..."
"ഏണേ  നമ്മള് കാറില്‍ പോമ്പോ ഗേറ്റ് എല്ലാം അട്ക്ക്ന്നില്ലേ...?"
"ഇണ്ട് എന്തേ..?"
"ട്രെയിന്‍ ഭയങ്കര സംഭവാ... കൊച്ചിയെത്തുന്ന ബരെ ഒരു ഗേറ്റും തോറന്നിട്ടില്ല .. എന്താ സ്പീഡ് ...!!!"
ഇച്ചാന്റെ മണ്ടത്തരം കേട്ട് പെങ്ങള്  വാ പൊളിച്ചു നിന്നു പോയി..!


9 comments:

hafeez said...

ha ha..എത്തിയത്‌ കൊച്ചിയില്‍ തന്നെയോ .. കാസര്‍ഗോഡ് ശൈലി രസം തന്നെ

Sameer Thikkodi said...

ങ്ങള് ആള് കൊള്ളാല്ലോ

Naushu said...

കൊള്ളാം....

Unknown said...

നന്നായിരിക്കുന്നു,.

jijo said...

ഇങ്ങള് ഇനി കാസര്‍കോട്ടേക്ക് പോണ്ടാട്ടോ ഓര് കണ്ടാ തച്ചു പൊടി പൊടിയാക്കും

വാഴക്കോടന്‍ ‍// vazhakodan said...

കാസര്‍കോടന്‍ ശൈലിയിലുള്ള എഴുത്ത് തുടര്‍ന്നും പ്രതീക്ഷിക്കുന്നു!
:)

achuveettan(Nithin N Nair) said...

കഥാവസാനം കുറച്ചു കൂടെ നന്നക്കാംആയിരുനുന്നു

Unknown said...

കദെ നല്ല മജ്ജ ഉണ്ട് ഡാ

Unknown said...

ഞാനും കാസറഗോഡ കാരനാന്‍ കളിയാക്കെണ്ട് മോനെ

chintha.com