Saturday, July 2, 2011

വിദ്യാര്‍ഥി സമരം

"വിദ്യാര്‍ഥി ഐക്യം... സിന്ദാബാദ്... 
തന്നേ തീരൂ തന്നേ തീരൂ അവകാശങ്ങള്‍ തന്നേ തീരൂ..
അവകാശങ്ങള്‍ തന്നിലെങ്കില്‍ അക്കളി തീക്കളി സര്‍ക്കാരേ..."
വിദ്യാര്‍ഥി സമരത്തെ വെല്ലുന്ന ഒരു സമരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചോരത്തിളപ്പും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും കൊണ്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ ചെറുക്കാന്‍ ഏതൊരു സര്‍ക്കാരും ഒന്ന് വിയര്‍ക്കും. അത് തീര്‍ച്ച.. 
ഇപ്പോള്‍ കേരത്തില്‍ നടന്നു വരുന്ന സമരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി എത്തുന്ന ഒരു സംഭവമുണ്ട്. പത്ത് പതിനഞ്ചു വര്‍ഷം മുമ്പ് ഒരു നടന്ന ഒരു വിദ്യാര്‍ഥി സമരം. കാസറഗോഡ് ജില്ലയിലെ പ്രസിദ്ധമായ ഒരു പഞ്ചായത്തിലാണ് സംഭവം നടന്നത്. ഓരോ ദിവസവും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എങ്ങിനെയൊക്കെ സമരങ്ങള്‍ ഉണ്ടാക്കാം എന്ന് മാത്രം ചിന്തിക്കുന്ന കുറച്ചു വിദ്യാര്‍ഥികള്‍. അവരില്‍ "പ്രതീക്ഷ" അര്‍പ്പിച്ച് സ്കൂളില്‍ വരുന്ന വിദ്യാര്‍ഥികളും ചില അദ്ധ്യാപകരും.
പിന്നെ സ്ഥിതി പറയേണ്ടല്ലോ.....?  പറയണോ..? എന്നാല്‍ പറഞ്ഞേക്കാം.

ഒരു ദിവസം വൈകുന്നേരം നമ്മുടെ കുട്ടി നേതാക്കന്മാര്‍ ഒത്തുകൂടി. നാളെ ഒരു സമരം വേണം. എന്ത് പറഞ്ഞാണ് സമരം ചെയ്യുക. എല്ലാവരും ആലോചന തുടങ്ങി.

"നമുക്ക് പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാലോ..?" കൂട്ടത്തില്‍ ഒരുവന്‍ ചോദിച്ചു.

"അതിനു പെട്രോളും വിദ്യാര്‍ഥികളും തമ്മിലെന്തു ബന്ധം.?" വേറൊരുവന്‍ സംശയിച്ചു.

"അത് ശരിയാ അല്ലേ.. പിന്നെയെന്താ ഒരു കാരണം ഉള്ളത്..?" മൂന്നാമന്റെ സങ്കടം.

വില വര്‍ധന, ബസ്സ്‌ ചാര്‍ജ് വര്‍ധന, വിദ്യാര്‍ഥികളോടുള്ള ബസ്സ്‌ ജീവനക്കാരുടെ സമീപനം, തുടങ്ങി നിരവധി വിഷയങ്ങള്‍ കാരണങ്ങള്‍ ഒരുത്തരായി നിരത്തി. പക്ഷേ ഇതിനൊന്നും പുതുമയില്ല എന്ന് പറഞ്ഞ് മറ്റുള്ളവര്‍ അത് തള്ളി കളഞ്ഞു. അവസാനം ഒരു കാരണം കണ്ടത്തി നാളെ സമരം ചെയ്യാന്‍ സംഘ തലവനെ ഏല്‍പ്പിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

പിറ്റേ ദിവസം രാവിലെ പത്ത് മണി. 
ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്‍ മുഴങ്ങി. 
സമരക്കാര്‍ ആകാംഷയോടെ നേതാവിനെ കാത്തിരിക്കുകയാണ്. സാധാരണ പത്ത് മണിയാവുമ്പോഴേക്കും നേതാവ് എത്തുന്നതാണ്. പക്ഷേ ഇന്ന് ക്ലാസ്സ്‌ തുടങ്ങിയിട്ടും കാണുന്നില്ലല്ലോ.. അണികള്‍ സങ്കടപ്പെട്ടിരിക്കെ നേതാവ് ആഗതനായി. 

ആവേശത്തോടെ അണികള്‍ ചോദിച്ചു " സമരം നടക്കുമോ നേതാവേ..? "
അല്‍പ്പം ഗമയില്‍ നേതാവ് പറഞ്ഞു "നിങ്ങള്‍ പേടിക്കേണ്ട. ഞാന്‍ വിളിച്ചു തരുന്ന മുദ്രാവാക്യം, നിങ്ങള്‍ ഏറ്റു വിളിച്ചാല്‍ മാത്രം മതി."

പിന്നെ വൈകിയില്ല.. എല്ലാവരും വരി വരിയായി നിന്ന് കൊണ്ട് സമരം ആരംഭിച്ചു.

നേതാവ് മുദ്രാവാക്യം വിളിച്ചു തുടങ്ങി...

"ഇങ്കിലാബ് സിന്ദാബാദ്.... വിദ്യാര്‍ഥി ഐക്ക്യം സിന്ദാബാദ്...
ഓണത്തിനു പത്ത് ദിവസം...
ക്രിസ്തുമസിനും പത്ത് ദിവസം..,
പെരുന്നാളിനെന്തേ ലീവില്ലേ..?
പറയൂ പറയൂ സര്‍ക്കാരെ....
ഇങ്കിലാബ് സിന്ദാബാദ്...
വിദ്യാര്‍ഥി ഐക്ക്യം സിന്ദാബാദ്..."

നേതാവിന്റെ മുദ്രാവാക്യം അണികള്‍ ആവേശത്തോടെ ഏറ്റുവിളിച്ചു..
സമരക്കാരുടെ ആവശ്യം കേട്ട് അദ്ധ്യാപകര്‍ അന്തം വിട്ട് നിന്ന് പോയി..!!!!


11 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ഹ ഹ ഹ അതൊരു കാര്യംതന്നെയാണ് അവര്‍ പറഞ്ഞത്. പെരുന്നാളിനും വേണം ലീവ്. പരിഗണിക്കപ്പെടേണ്ട വിഷയം..

കാസര്‍കോട്‌ സ്കൂളില്‍ നടന്ന സംഭവത്തിന്‌ മലപ്പുറത്തെ സ്കൂളിന്റെ ഫോട്ടോയാണല്ലോ കൊടുത്തത് നിയാസ്‌ ഭായ്.. . :)

Unknown said...

അത് കൊള്ളാം... പണ്ട് ആഴ്ച്ചയില്‍ രണ്ടു ദിവസം പഠിത്തവും മറ്റു ദിവസങ്ങള്‍ അവധിയും എന്നൊരു നിര്‍ദ്ദേശം ഞാനും വെച്ചതാണ്..പക്ഷെ ആരും പരിഗണിച്ചില്ല... :(

Jefu Jailaf said...

നല്ലൊരു കുത്തു കൊടുത്തു രാഷ്ട്രീയ നേതൃത്വത്തിനു. ഇഷ്ടായി മുദ്രാവാക്യം. പുള്ളകളാണെങ്കിലും പറഞ്ഞതിൽ കാര്യല്ലേ ല്ലേ..

tom said...

സമരം ഒന്നും ഇല്ലാത്ത സ്കുളിലായിരുന്നു
പഠിച്ചത്.പത്താംക്ലാസ്സിൽ നേതാവായി, സ്ക്കൂൾ ലീഡറായി !ഒരു സമരം ചെയ്യിതില്ലെങ്കിൽ എന്ത് നേതാവ്...അങ്ങനെ വിഷമദ്യദുരന്തത്തിനെതിരെ ഹെഡ് മിസ്റ്റ്രസ്സ് ഇല്ലാത്ത ദിവസ്സം ഒരു സമരം നടത്തി ഞാനും ഒരു നേതാവാണെന്നു കാണിച്ചുകൊടുത്തു.
പിറ്റെ ദിവസ്സം ഹെഡ് മിസ്റ്റ്രസ്സ് വന്നു. അസ്സംബ്ലി വിളിച്ചു. ഇനി മേലിൽ സമരം ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ട് വെയ്യിലത്തുനിന്ന് പോയാൽ മതിയെന്ന് പറഞ്ഞു. തലേ ദിവസ്സത്തെ
ഹീറോ പിറ്റെ ദിവസ്സം എന്തായെന്ന് പറയണ്ടല്ലോ !

tom said...

സമരം ഒന്നും ഇല്ലാത്ത സ്കുളിലായിരുന്നു
പഠിച്ചത്.പത്താംക്ലാസ്സിൽ നേതാവായി, സ്ക്കൂൾ ലീഡറായി !ഒരു സമരം ചെയ്യിതില്ലെങ്കിൽ എന്ത് നേതാവ്...അങ്ങനെ വിഷമദ്യദുരന്തത്തിനെതിരെ ഹെഡ് മിസ്റ്റ്രസ്സ് ഇല്ലാത്ത ദിവസ്സം ഒരു സമരം നടത്തി ഞാനും ഒരു നേതാവാണെന്നു കാണിച്ചുകൊടുത്തു.
പിറ്റെ ദിവസ്സം ഹെഡ് മിസ്റ്റ്രസ്സ് വന്നു. അസ്സംബ്ലി വിളിച്ചു. ഇനി മേലിൽ സമരം ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ട് വെയ്യിലത്തുനിന്ന് പോയാൽ മതിയെന്ന് പറഞ്ഞു. തലേ ദിവസ്സത്തെ
ഹീറോ പിറ്റെ ദിവസ്സം എന്തായെന്ന് പറയണ്ടല്ലോ !

Musthu Kuttippuram said...

ഹ,,,ഹ,,,
പായസം കുടിക്കാന്‍ പത്ത് ദിവസം (ഓണത്തിന്‌)
കേക്ക് തിന്നാന്‍ പത്ത് ദിവസം (ക്രിസ്തമസ്)
വലിയൊരു പോത്തിനെ തിന്നാന്‍
ഞങ്ങക്കെന്താ രണ്ട് ദിവസം,,,(പെരുന്നാള്‍)

ഞങ്ങടവിടെ ഇങ്ങനെയായിരുന്നു,,,,
നന്നായിട്ടുണ്ട്,,,,,ഇനിയുമെഴുതുക,,

Naushu said...

കൊള്ളാം !!!

കൊമ്പന്‍ said...

ഇതാ പറഞ്ഞത് ഒരു കാരണത്തിന് വേണ്ടി കാരണം ഉണ്ടാക്കുക എന്നത്

ബെഞ്ചാലി said...

കൊള്ളാം..
പരിഗണിക്കപ്പെടേണ്ട വിഷയം.

രാജാവിന്റെ മകന്‍ said...

ഇങ്ങനെയും സമരം ചെയ്യാം..... ല്ലേ/

വാല്യക്കാരന്‍.. said...

സംഗതി ടോപ്പായി ..
ഈ മുദ്രാവാക്യം മ്മളും കൊറേ പാടി നോക്കിയതാ.. നോ രക്ഷ .

chintha.com