Saturday, December 10, 2011

നിലവിളിയുടെ ഓര്‍മ്മയില്‍

ആ നിലവിളി ശബ്ദം എനിക്കൊരിക്കലും മറക്കാനാവില്ല. ഒരു പാതിരാത്രിയില്‍ ആ നിലവിളി കേട്ടു ഞാന്‍ ഉണര്‍ന്നു. മക്കളില്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ട് പേടിച്ചതായിരിക്കാം എന്നെനിക്ക് തോന്നി. എങ്കിലും ഒന്ന് പോയി നോക്കാതിരിക്കാന്‍ എന്‍റെ മനസ്സനുവദിച്ചില്ല.  

ഞാന്‍ ശബ്ദമുണ്ടാക്കാതെ മകന്‍ മുറിയുടെ വാതില്‍ തുറന്നു. അവനും ആ നിലവിളി ശബ്ദം കേട്ട് പേടിച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതും അവന്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഞാന്‍ അവനെ ആശ്വസിപ്പിച്ചു കൊണ്ട് അവനെയും കൂട്ടി എന്‍റെ മകളുടെ മുറിയുടെ വാതില്‍ക്കല്‍ ചെന്നു.

"മോളെ.. മോളെ.."
"അവള്‍ കേട്ടിട്ടുണ്ടാവില്ല പപ്പാ.. നല്ല ഉറക്കമായിരിക്കും"

മകന്‍ എന്നോടത് പറഞ്ഞു കഴിഞ്ഞതും വീടിനു പുറത്ത് നിന്നും എന്‍റെ മകളുടെ നിളിവിളി ശബ്ദം കേട്ടു. ഞാന്‍ വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച രണ്ടു പേര്‍ ചേര്‍ന്ന്‍ എന്‍റെ മകളെ ഒരു കാറിലേക്ക് വലിച്ച് കയറ്റുന്നതായിരുന്നു. ഞാന്‍ നിളിവിളിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി. എന്നെ കണ്ടതും അവര്‍ കാറില്‍ കയറി എന്‍റെ മകളെയും കൊണ്ട് കടന്നു കളഞ്ഞു. 


പെട്ടന്ന് തന്നെ ഞാന്‍ പോലീസിനെ വിവരമറിയിച്ചു. അവര്‍ നാലുപാടും അന്വേഷിച്ചെങ്കിലും എന്‍റെ മകളെ കണ്ടെത്താന്‍ അവര്‍ക്കായില്ല. 
പോലീസുകാരുടെയും നാട്ടുകാരുടെയും അന്വേഷണവും, ബന്ധുക്കളുടെ ആശ്വസിപ്പിക്കലും സുഹൃത്തുക്കളുടെ സ്വാന്തനവും... 

അവസാനമായി കണ്ട അവളുടെ മുഖവും നിളിവിളി ശബ്ദവും എന്‍റെയും മകന്‍റെയും ഓര്‍മ്മയില്‍ നിന്നും മായാതെ നിന്നു. 
അവളെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞിട്ടും പത്ത് വയസ്സുകാരിയായ എന്‍റെ പൊന്നോമനയെ കുറിച്ച് ഇതു വരേയ്ക്കും ഒരു വിവരവും കിട്ടിയില്ല. 

ഒരു ക്രിസ്തുമസ് ദിവസം രാവിലെ എനിക്കൊരു സമ്മാനപെട്ടി  കിട്ടി. ആ പെട്ടിയുടെ മുകളിലുണ്ടായിരുന്ന ആശംസാ കാര്‍ഡില്‍ ഞാന്‍ പരതി. അതയച്ച ആളുടെ വിലാസവും ലഭിക്കേണ്ട ആളുടെ വിലാസവും അതില്‍ എഴുതിയിരുന്നില്ല . പക്ഷെ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
"താങ്കള്‍ക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകള്‍. താങ്കളില്‍ നിന്നും തട്ടിയെടുത്തത് ഇതാ തിരികെ തരുന്നു..."
ആകാംഷയോടെ ഞാന്‍ പെട്ടി തുറന്നു നോക്കി. അവര്‍ എന്‍റെ മകളെ തിരിച്ചു തന്നിരിക്കുന്നു..... കഷ്ണങ്ങളായിട്ട്.  

കടപ്പാട്: ഇതു വരെ നേരിട്ട് കണ്ടിട്ടില്ലാത്ത എന്‍റെ ഒരു സുഹൃത്തിന്

7 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഞാന്‍ ഉല്‍ഘാടനം ചെയ്തു പോകുന്നു ............

ഷാജു അത്താണിക്കല്‍ said...

അതാണ് കാലം
പിച്ചി ചീന്തി നുറുക്കുന്ന ചെകുത്താന്‍ മാര്‍

Artof Wave said...

ഇങ്ങനെ സംഭവിക്കുമോ?
കുട്ടികളുടെ മുമ്പില്‍ അധ്യാപകര്‍ കൊല്ലപ്പെടുന്നു
അധ്യാപകരുടെ മുമ്പില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു
ഈ കാലത്തെ നാം എന്തു വിളിക്കണം
ഇതൊക്കെ ചെയ്യുന്നത്, മനുഷ്യരാണോ ?
ഇവരെ മനുഷ്യര്‍ എന്നു വിളിക്കാമോ?
നിങ്ങളുടെ കഥ ഒരു ഭാവന മാത്രമാവട്ടെ, അങ്ങിനെ ഒരു സംഭവം കേള്‍ക്കാന്‍ ഇട വരരുതേ എന്നു പ്രാര്‍ഥിക്കുന്നു

Jefu Jailaf said...

ഇതൊരു കഥയായിതന്നെ അവസാനിക്കട്ടെ..

ബെഞ്ചാലി said...

എന്തിനാണിത്...? കഥയല്ലെ! കഥയായിതന്നെ അവസാനിക്കട്ടെ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇങ്ങനെയൊന്നു കഥയില്‍ പോലും സംഭവിക്കാതിരിക്കട്ടെ ,കഥാ കൃത്തിനോട് ,ഒരല്‍പം കടുത്തു പോയി ,ഞങ്ങള്‍ വായനക്കാരോട് ഇത്ര ക്രൂരത വേണോ ?ശരിയാണ് ,ലോകത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട് ;എന്നാലും ...:(

Anonymous said...

kadha.. jeevitha thil ninnu khanibhavichu undakunnu... ithum anganae thannae mattu ellavaram pole ithu verum kadha aayi avasanikan njanum prarthikunnu