Sunday, November 14, 2010

ഓര്‍ക്കാന്‍ കൊതിക്കുന്ന കാലം

എന്നും ഓര്‍ക്കാന്‍ കൊതിക്കുന്ന കാലം, അതായിരിക്കും എല്ലാവര്‍ക്കും സ്കൂള്‍ കാലം. എനിക്കും ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടെങ്കിലും വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ...
നാലാം ക്ലാസ്സില്‍ പഠിക്കുബോഴാന്നെന്നു തോന്നുന്നു, അന്ന് ഞാന്‍ തലശ്ശേരിയില്‍ എസ്. കെ. എം സ്കൂളില്‍ പഠിക്കുന്നു. (ഇന്ന് ഈ സ്കൂള്‍ ഉണ്ടോ എന്ന് പോലും അറിയില്ല ട്ടോ..). വാടക കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടമെന്നു പറഞ്ഞാല്‍ ഒരു വീട് തന്നെയായിരുന്നു അത്. ക്ലാസ്സില്‍ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം ദീപ ടീച്ചറെ ആയിരുന്നു.ഒരു ദിവസം ദീപ ടീച്ചറുടെ ക്ലാസ്സ്‌ നടക്കുമ്പോള്‍ ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു..
"കാറ്റ് ഉണ്ടെന്നു എങ്ങിനെ അറിയാന്‍ കഴിയുന്നു..?"
ചോദ്യം കേട്ട് ഞങ്ങള്‍ ഞെട്ടി.. ശരിയാന്നല്ലോ കാറ്റു വരുന്നതും പോകുന്നതും ഞങ്ങള്‍ അറിയുന്നുണ്ട്. പക്ഷെ എങ്ങിനെ അറിയുന്നു ? ഇതു ടീച്ചറെ എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും ?
ക്ലാസ്സിലുള്ള മുപ്പതോളം കുട്ടികള്‍ തലങ്ങും വിലങ്ങും ആലോചിച്ചു പല പല ഉത്തരങ്ങള്‍ പറയാന്‍ തുടങ്ങി... ഇല്ല, ഒരു രക്ഷയുമില്ല .. ടീച്ചര്‍ സമ്മതിക്കുന്നില്ല..
ഇനി ഈ ചോദ്യത്തിനു ഉത്തരം ഇല്ലേ ? ടീച്ചര്‍ക്ക് കാറ്റു കൊള്ളുന്നില്ലേ? കോടീശ്വരന്‍ പരിപാടി ആണെങ്കില്‍ വല്ല 20:20 യോ, ഫോണ്‍ എ ഫ്രണ്ട് ഓപ്ഷനോ എടുക്കാമായിരുന്നു.. ഇതിപ്പോള്‍ അതുന്നുമില്ല.. ഉത്തരം പറഞ്ഞ് മിടുക്കനാകാന്‍ എല്ലാരും ഉത്സാഹിച്ചു ചിന്തിച്ചു കൊണ്ടേയിരുന്നു...
ക്ലാസ്സ്‌ മുഴുവന്‍ നിശബ്ദമായിരിക്കുന്നു.. പെട്ടെന്ന് അടുത്തിരിക്കുന്ന ശരത്ത്  എഴുന്നേറ്റു നിന്ന് പറഞ്ഞു
"കടലാസ് പറക്കുമ്പോള്‍"
ടീച്ചര്‍ക്ക് ചിരി പൊട്ടി..
പിന്നേ... കടലാസ് പറക്കുകയല്ലേ ? ആര്‍ക്കും അറിയില്ലേ ഉത്തരം?
ഈ ഒരു ചോദ്യം കാരണം ഏകദേശം ഞങ്ങളുടെ ക്ലാസ്സ്‌ ടൈം കഴിയാറായിരുന്നു. മടിച്ച് മടിച്ച് ഞാന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു
" ടീച്ചര്‍, ഇലകള്‍ അനങ്ങുമ്പോള്‍... അല്ലേ ?"
കറക്റ്റ് ആന്‍സര്‍... വെരി ഗുഡ് മോനെ... അപ്പൊ ശരി ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു.. നാളെ വീണ്ടും ഒരു ചോദ്യം ചോദിക്കാം കേട്ടോ..
ടീച്ചര്‍ ക്ലാസ്സില്‍ നിന്നിറങ്ങി പോകുമ്പോള്‍ ഞങ്ങളെല്ലാവരും എഴുന്നേറ്റ് നിന്ന് ഒരേ സ്വരത്തില്‍ പറഞ്ഞു "താങ്ക്യൂ ടീച്ചര്‍ ".
പക്ഷെ എനിക്കപ്പോഴും സംശയമായിരുന്നു.. ഉത്തരം അത് തന്നെയാണോ? അതോ ക്ലാസ്സ്‌ ടൈം കഴിയാറായപ്പോള്‍ ടീച്ചര്‍ സമ്മതിച്ചതോ? അതുമെല്ലെങ്ങില്‍ എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമോ?
എന്തൊക്കെയായാലും ടീച്ചറുടെ ക്ലാസ്സ്‌ ഞങ്ങള്‍ക്ക് വളരെ ഇഷ്ടം തന്നെയായിരുന്നു.. പലപ്പോഴും ഓര്‍ക്കും ടീച്ചര്‍ പോയൊന്നു കാണാന്‍.. ഇപ്പോള്‍ എവിടെയായിരിക്കും ടീച്ചര്‍? എന്തു ചെയ്യുകയാവും ? എന്നെ കാണുമ്പോള്‍ ടീച്ചര്‍ക്ക് മനസ്സിലാകുമോ ?

1 comments:

niyas said...

എന്തൊക്കെയായാലും ടീച്ചറുടെ ക്ലാസ്സ്‌ ഞങ്ങള്‍ക്ക് വളരെ ഇഷ്ടം തന്നെയായിരുന്നു.. പലപ്പോഴും ഓര്‍ക്കും ടീച്ചര്‍ പോയൊന്നു കാണാന്‍..

chintha.com