Tuesday, January 11, 2011

അവളുടെ "കഥ"



രു ട്രെയിന്‍ യാത്രയില്‍ വളരെ യാദ്രഷികമായിട്ടാണ് അവളെ കണ്ടുമുട്ടുന്നത്. യാത്രയില്‍ ഏതോ സ്റ്റേഷനില്‍ നിന്നും കയറിയ അവള്‍ ഇരുന്ന സൈഡ് സീറ്റിനു എതിര്‍വശം വന്നിരിക്കുകയായിരുന്നു. അവളെ ഞാന്‍ ശ്രദ്ധിക്കാന്‍ എന്താണ് കാരണം എന്നെനിക്കോര്‍മയില്ല. പക്ഷേ കണ്ടത് മുതല്‍ ആ മുഖത്ത് നിന്നും കണ്ണെടുക്കാന്‍ സാധിക്കുന്നില്ല. വെളുത്തതെല്ലെങ്കിലും ഭംഗിയുള്ള, ഓമനത്തമുള്ള, ശാലീനതയുള്ള ആ മുഖത്ത് വിഷാദം പരന്നിരുന്നു. ആരെയും ശ്രദ്ധിക്കാതെ പുറംകാഴ്ച്ചകള്‍ കാണുകയെന്ന പോലെ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഞാനിരുന്നു.
എന്തായിരിക്കും അവളുടെ വിഷമത്തിന് കാരണം..? കാഴ്ച്ചയില്‍ പതിനാറു വയസ്സ് മാത്രമുള്ള അവള്‍ എവിടെക്കായിരിക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്..? ചിലപ്പോള്‍ വീട്ടുകാരോട് വഴക്കിട്ടു വന്നതായിരിക്കും. ഇനി അവള്‍ക്കു ആരും ഇല്ലാതിരുക്കുമോ..? എന്‍റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി. അവളെ കുറിച്ച് അറിയാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു. അവളോട്‌ സംസാരിക്കാന്‍, ഒന്ന് പരിചയപ്പെടാന്‍  അതെന്നെ നിര്‍ബന്ധിച്ചു. ഒന്നല്ല പലവട്ടം... അവളോട്‌ എന്തെങ്കിലും ചോദിക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. 


ചീറിപാഞ്ഞു പോകുന്ന മരങ്ങളും, പുഴകളും, റോഡുകളും, നഗരങ്ങളും താണ്ടി അതിവേഗതയില്‍ പോയികൊണ്ടിരിക്കുന്ന ട്രെയിന്‍ പെട്ടന്നതിന്റെ വേഗത കുറച്ചുവോ.. ഏതോ സ്റ്റേഷന്‍ എത്താരായെന്നു തോന്നുന്നു. എന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവള്‍ ഇറങ്ങിയാലോ., അവള്‍ക്കു പോകേണ്ട സ്റ്റേഷന്‍ ഇതാന്നെങ്കിലോ.. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.
"ഏതാ സ്റ്റേഷന്‍...?"
ആരോ ചോദിക്കുന്നത് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. സത്യത്തില്‍ അപ്പോഴാന്നു എനിക്ക് ബോധം വന്നത്. ഏതോ ചിന്തയിലായിരുന്ന ഞാന്‍ ട്രെയിന്‍ നിര്‍ത്തിയത് പോലും അറിഞ്ഞില്ല.
"ഹലോ ഇതേതാ സ്റ്റേഷന്‍ എന്ന് പറയാമോ.. പ്ലീസ്"
ഞാന്‍ നോക്കിയപ്പോള്‍ ചോദ്യം എന്നോടായിരുന്നു.. എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും അത്ഭുതവും തോന്നി. പരിജയപ്പെടാന്‍ ഞാന്‍ കൊതിച്ച, എന്നാല്‍ സംസാരിക്കാന്‍ ധൈര്യമില്ലാതിരുന്ന അവള്‍ എന്നോട് ചോദിക്കുകയാണ്. പക്ഷേ സുപരിചിതമല്ലാത്ത ആ സ്ഥലം ഏതാണെന്ന് ഞാന്‍ എങ്ങിനെ പറഞ്ഞ് കൊടുക്കും. നിരാശയോടെ ഞാന്‍ പറഞ്ഞു., 
"സോറി, എനിക്ക് ഈ സ്ഥലം പരിചിതമല്ല.."
"ഓ സാരമില്ല.. നന്ദി".
വലിയ പരിഭവം ഒന്നുമില്ലാതെ അവള്‍ വീണ്ടും വിതൂരതയിലേക്ക് നോക്കി ഇരുന്നു.
ട്രെയിന്‍ പതുക്കെ ചലിക്കാന്‍ തുടങ്ങി. പ്ലാറ്റ്ഫോമ്മിന്റെ അവസാനം എഴുതി വെച്ച സ്ഥലപ്പേര് എന്‍റെ കൂടെ അവളും വായിച്ചു. എന്തായാലും അവളെ ഒന്ന് പരിചയപ്പെട്ടിട്ട് തന്നെ കാര്യം.! എന്തും സംഭവിക്കട്ടെ എന്ന് കരുതി (ധൈര്യസമേതം) ഞാന്‍ ചോദിച്ചു..
"എവിടെയാ പോകേണ്ടത്..?"
"അറിയില്ല"
"ങേ..! എവിടെക്കെന്നില്ലാതെയാണോ യാത്ര ചെയ്യുന്നത്..?"
"അതെ.. ഈ ട്രെയിന്‍ എവിടെ വരെ പോകുന്നുവോ, അവിടെ ചെന്നിറങ്ങും."
"അവിടെ പരിചയക്കാര്‍ ആരെങ്ങിലും ഉണ്ടാകുമോ? കുട്ടി തനിച്ചാണോ വന്നത്..?"
"എനിക്ക് ആരെയും പരിചയമില്ല.. ഞാന്‍ തനിച്ചാണ്."
ദൈവമേ ഇത്ര വലിയ പുലിവാലാണോ ഇത്രയും കഷ്ട്ടപ്പെട്ട് ഞാന്‍ പിടിച്ചത്. അവിടെയെന്നറിയാതെ, ആരോരുമില്ലാതെ പതിനാറു വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി തനിച്ച് യാത്ര ചെയ്യുക. പരിചയമില്ലാത്ത സ്ഥലത്ത് ഒരു ലകഷ്യമില്ലാതെ ഇറങ്ങുക. എന്തൊക്കെയാവും സംഭവിക്കുക.? എന്തിനായിരിക്കും അവള്‍ എങ്ങിനെ ചെയ്യുന്നത്..?
"കുട്ടീ, ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്.. എന്താ കുട്ടിയുടെ പ്രശ്നം.? കുട്ടിയുടെ വീടെവിടെയാ ?"
"കുറച്ച് അകലയാ.. പക്ഷേ ഇപ്പോള്‍ അവിടെ എനിക്ക് ആരുമില്ല. ചെറുപ്പത്തിലെ എന്‍റെ അമ്മ മരിച്ചു. അധികം വൈകാതെ അപ്പന്‍ വേറെ കല്യാണം കഴിച്ചു. ഭയങ്കരിയായിരുന്നു രണ്ടാനമ്മ. അപ്പന്റെ സ്വത്തിനോട്‌ മാത്രമായിരുന്നു അവര്‍ക്ക് സ്നേഹം. പൈസ ഉണ്ടാക്കാന്‍ അവര്‍ അപ്പനെ പല വേഷങ്ങളും കെട്ടിച്ചു. അപ്പന്‍ കക്കാന്‍ പോയില്ലാന്നെ ഉള്ളൂ, ബാക്കിയുള്ള ഒരുവിധം അനധിക്രത കാര്യങ്ങളും അപ്പന്‍ ചെയ്തിരുന്നു. അങ്ങിനെ അപ്പന്‍ പോലിസുക്കാരുടെ പിടിയിലായി. 
പിന്നീട് പലരും ഞങ്ങളുടെ വീട്ടില്‍ വന്നു കൊണ്ടിരുന്നു. അപ്പനെ ജയിലില്‍ നിന്ന് ഇറക്കാനുള്ള കാര്യം സംസാരിക്കാന്‍ എന്ന വ്യാജേന പലരും രാത്രിയില്‍ പോലും കയറി ഇറങ്ങി. 
ഒരു ദിവസം സ്കൂള്‍ വിട്ടു ഞാന്‍ വരുമ്പോള്‍ ഉമ്മറത്ത് കുറെപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുന്നിലൂടെ അകത്തു പോയ എന്നെ എതിരേറ്റതു അന്ന് വരെ സ്നേഹത്തോടെ നോക്കുക പോലും ചെയ്യാതിരുന്ന രണ്ടാനമ്മ ആയിരുന്നു. സന്തോഷത്തോടെ ഒരു പൊതി എന്‍റെ കൈയ്യില്‍ തന്നിട്ട് വേഗം ഇതു ഉടുത്തോണ്ട് വരാന്‍ അവര്‍ പറഞ്ഞു. കാര്യമറിയാതെ ഞാന്‍ അവര്‍ പറഞ്ഞത് അനുസരിച്ചു. 
എന്നെയും കൂട്ടി അവര്‍ ഉമ്മറത്ത്‌ ചായയും കുടിച്ചിരിക്കുന്നവരുടെ മുന്നിലേക്ക് ചെന്നു.. അവര്‍ എന്തൊക്കെയോ ചോദിക്കാനും പറയാനും തുടങ്ങി.. വ്യക്തമായൊന്നും മനസ്സിലായില്ലെങ്കിലും അവര്‍ പറയുന്നത് ആരുടെയോ കല്യാണ കര്യമാന്നെന്നു ഞാന്‍ മനസ്സിലാക്കി. അവര്‍ പറയുന്നത് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള എന്‍റെ കല്യാണ കാര്യമായിരുന്നു.
ഒറിസയില്ലുള്ള ഏതോ ഒരു സമ്പന്നന്‍ എന്നെ വിവാഹം കഴിക്കാന്‍ തയ്യാറായിരിക്കുന്നു. നല്ല വിലക്ക് എന്നെ എന്‍റെ രണ്ടാനമ്മ വില്‍ക്കുകയായിരുന്നു. പതിമൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടി എങ്ങിനെ എതിര്‍ത്തു നില്‍ക്കും?..


അന്ന് തന്നെ "വിവാഹം" ചെയ്ത എന്നെയും കൂട്ടി ആ സമ്പന്നനും സംഘവും ഒറിസയിലേക്ക് യാത്ര തിരിച്ചു. 
ഭാഷ അറിയാത്ത ആ നാട്ടില്‍ ഒരു കൊട്ടാരം പോലുള്ള വീട്ടില്‍ പകല്‍ മുഴുവനും അടുക്കള പണിയും രാത്രിയാവുമ്പോള്‍ സമ്പന്നന്റെ അക്രമത്തിനു ഇരയാകുകയും ചെയ്യുക എന്നതായിരുന്നു എന്‍റെ ദുര്‍വിധി. പിറ്റേന്ന് രാവിലെ നടക്കാന്‍ പോലുമാകാതെ വേദന കൊണ്ട് പുളയുകയായിരുന്നു.. എല്ലാം സഹിച്ച് ഞാന്‍ അവിടെ നിന്നു.. ഒരു ദിവസം രാത്രി സമ്പന്നന്‍ തിരിച്ചു വരുമ്പോള്‍ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു.. ചെറുത്ത് നില്‍ക്കാനാവാതെ അയാള്‍ക്ക്‌ ഞാന്‍ കീഴ്പ്പെടെണ്ടി വന്നു. പിന്നേ പലര്‍ക്കും...
നീണ്ട നാല് വര്‍ഷം.. വേദനകളും സഹിച്ച് ഞാന്‍ ഞാന്‍ നിന്നു. അപ്പോഴേക്കും എന്നെ പോലെ ഒരുപാട് പേര്‍ അയാളുടെ ചതിയിലകപ്പെട്ട് അവിടെ എത്തികൊണ്ടിരുന്നു..ചിലര്‍ സഹിക്കാനാവാതെ ജീവനൊടുക്കി.. ബാക്കിയുള്ളവര്‍ എല്ലാം സഹിച്ച് അവിടെ അയാളുടെ..."
ഇത്രയും പറഞ്ഞ് അവള്‍ പൊട്ടികരയുകയായിരുന്നു.. 
എന്‍റെ ഹൃദയടിമിപ്പുകള്‍ ഇല്ലാതായെന്ന് എനിക്ക് തോന്നി.. തലയിലാകെ ഒരു മന്ദത. കണ്ണുകളില്‍ ഇരുട്ട് കയറിയത് പോലെ...
അവളുടെ കഥ കേട്ട് എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും എനിക്ക് സാധിച്ചില്ല. എന്തു പറഞ്ഞ് ഞാന്‍ അവളെ ആശ്വസിപ്പിക്കും..? എങ്ങിനെ ഞാന്‍ അവളെ സമാധാനിപ്പിക്കും..? അതിനെക്കാള്‍ ഏറെ അവള്‍ അനുഭവിച്ചില്ലേ..? നമ്മുടെ രാജ്യത്ത് ഇത്തരം ആളുകള്‍ ഉണ്ടെന്നറിയുമ്പോള്‍ നമ്മുക്കെങ്ങനെ അഭിമാനിക്കാനാവും ?
ട്രെയിന്‍ ചൂളം വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ എന്‍റെ കണ്ണുകള്‍ തുടച്ചു.. അവസാന സ്റ്റേഷന്‍ എത്തുകയാണ്.എല്ലാവരും ഇറങ്ങാന്‍ തയ്യാറാകുന്നു. ഞാനും അവളും മാത്രം എന്ത് ചെയ്യണമെന്നറിയാതെ പുറംകാഴ്ച്ചകളിലേക്ക്, അതിനുമപ്പുറം വിദൂരതയിലേക്ക് നോക്കി വെറുതെ അങ്ങിനെ ഇരിക്കുകയായിരുന്നു...!


NB:- ഈ കഥക്ക് യോജിച്ച ഒരു പേര് ആദ്യം എനിക്ക് കിട്ടിയില്ല. അതിനാല്‍ താത്കാലിക നാമം എന്ന നിലയ്ക്കാണ് അവളുടെ കഥ എന്ന് കൊടുത്തത്. ഇതിനു യോജിച്ച പേര് ഇതു തന്നെയാണെന്ന നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ സലീംക്കയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതു തന്നെ ഉറപ്പിക്കുകയായിരുന്നു. സലീംക്കാ നന്ദി..

15 comments:

niyas said...

ഈ കഥക്ക് യോജിച്ച ഒരു പേര് എനിക്ക് കിട്ടിയില്ല. അത് കൊണ്ടാണ് താത്കാലിക നാമം കൊടുത്തത്. ഇതിനു യോജിച്ച പേര് കണ്ടെത്തുവാന്‍ ഞാന്‍ എന്‍റെ പ്രിയപ്പെട്ട മലയാളം ബ്ലോഗ്ഗര്‍ അംഗങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു...

Noushad Vadakkel said...

ഇത് അവളുടെ മാത്രം കഥയല്ല ...സാംസ്കാരികമായി അധപതിച്ച , മാനുഷിക മൂല്യങ്ങള്‍ക്ക് വിലയില്ലാത്ത നാം ജീവിക്കുന്ന ലോകത്തിന്റെ കഥയാണ് ..എല്ലാവരും അറിയുന്ന എന്നാല്‍ അറിയില്ലെന്ന് നടിക്കുന്ന കഥ ..ദുഖകരം ഈ അവസ്ഥ

Arun Kumar Pillai said...

എന്താ ഇപ്പോള്‍ എല്ലാരും കരയിപ്പിക്കുന്ന കഥകള്‍ എഴുതുന്നത്??
ശരിക്കും ഫീല്‍ ആയി!
പാവം കുട്ടി!

Kadalass said...

ഇനിയും എഴുതുക...
എല്ലാ ആശംസകളും!

Anonymous said...

ഇതൊക്കെ മാറുമെന്നു ആഗ്രഹിക്കാം..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആശംസകള്‍ .

Unknown said...

ഇത് കഥയല്ലല്ലോ?
അനുഭവമല്ലേ..?
നന്നായി.
ഒരുപാട് ഫീല്‍ ചെയ്തു.... ഒരു പക്ഷെ ഈ യാത്രയുടെ അവസാനം അവള്‍ക് എന്താവും സംഭവിച്ചിരിക്കുക എന്ന് ഓര്‍ത്തിട്ടുണ്ടോ...?
ഓര്‍ക്കരുത്...അത് ചിലപ്പോള്‍ ഇതിലും ഭയാനകമാകും..! ഒര്മാകളിലെങ്കിലും അവരെ നമുക്ക് സാന്ത്വനിപ്പികാം

ഐക്കരപ്പടിയന്‍ said...

സ്ത്രീത്വം ഇന്ന് പല വിധത്തില്‍ പിച്ചിച്ചീന്തപ്പെടുന്നുണ്ട്. സ്വന്തക്കാരെ പോലും വിശ്വസിക്കാനാവാത്ത വിധം മനുഷ്യത്വം അവളോട്‌ എന്നും അനീതി കാട്ടുന്നു...
ഈ കഥയും സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ക്രൂരതയുടെ ഒരു നേര്പതിപ്പ് തന്നെ..
കഥ നന്നായി, അക്ഷരത്തെറ്റുകള്‍ കുറയ്ക്കുക...

faisu madeena said...

കഥ മാത്രം ആവട്ടെ ....!!

vinodkannol said...

ഇത് അവളുടെ കഥ
ഇതുപോലെ ഇനിയെങ്കിലും സംഭവിക്കാതിരിക്കട്ടെ ....

Saleena Rafi said...

നന്നായിട്ടുണ്ട്, ഇതുപോലെ എത്ര അവളുമാര്‍ ആരും അറിയാതെ ഈ സമുഹതിലൂടെ കടന്നു പോവുന്നു. ആരോടും പറയാതെ പറയാന്‍ പറ്റാതെ എത്ര പേര്‍ ഉണ്ട് ഈ കൊച്ചു കേരളത്തില്‍, അതുകഴിനല്ലേ മറ്റുള്ള സ്ഥലങ്ങള്‍, എത്ര അവളുമാരെ എത്ര അവന്‍ മാര്‍ പണത്തിനുവേണ്ടി ബാലിഹര്‍പ്പിക്കുന്നു

Anonymous said...

ഈ കഥ വയികുമ്പോള്‍ ഞാന്‍ അരിയാധെ ആ ട്രെയിനില്‍ യാത്ര ചൈധധു പോലെ തോന്നി

Akbar said...

:)

കൊമ്പന്‍ said...

നല്ല കഥ പേരൊന്നും പറഞ്ഞുതരാന്‍ കയിയില്ല

Jefu Jailaf said...

നന്നായിട്ടുണ്ടല്ലോ.. പേരില്ലെങ്കിലും ഓർമ്മയിൽ നിന്നോളും..

chintha.com