Friday, January 14, 2011

സൂചി കണ്ടുപിടിച്ചത് ആര്..?


"പ്രിയമുള്ളവരേ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം..."
ഉച്ചത്തിലുള്ള ഈ ഓഫര്‍ കേട്ടാണ് എല്ലാവരും നോക്കിയത്. ഒരു ചെറുപ്പക്കാരന്‍ കൈയ്യില്‍ ഒരു പാക്കറ്റ് ഉയര്‍ത്തി കാണിച്ച് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്.
" വെറും 10 രൂപക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു, കടയില്‍ ഒന്നിന് മൂന്ന് രൂപയുള്ള നൂലുകള്‍ മൂന്നെണ്ണം.. കൂടാതെ ഒരു സൂചി, ബട്ടന്‍സ്, ബ്ലൌസ് ഹൂക്സ് പിന്നേ ഒരു കത്രികയും. എങ്ങിനെ കൂട്ടിയും കിഴിച്ചും നോക്കിയാലും ലാഭം."
ഇതും പറഞ്ഞ് അയാള്‍ ആ പാക്കറ്റുകള്‍ ഓരോരുത്തരുടെയും മടിയില്‍ വെച്ച് കൊടുത്തു.
" ഇതു ലാഭമല്ല എന്ന് ബുദ്ധിയുള്ള ആരും പറയില്ല.. നോക്കൂ പ്രിയരേ., കടയില്‍ ചെന്നാല്‍ ഇത്രയും സാധനങ്ങള്‍ക്ക് നിങ്ങള്‍ ചുരുങ്ങിയത് ഇരുപതു രൂപയെങ്കിലും കൊടുക്കണം.." അയാള്‍ തുടരുകയാണ്... 

ചിലയാളുകള്‍ ഉടന്‍ തന്നെ പത്ത് രൂപ കൊടുത്ത് പാക്കറ്റ് സ്വന്തമാക്കി.. ചിലര്‍ ഇതൊക്കെ തട്ടിപ്പുകള്‍ എന്ന മട്ടില്‍ തിരിച്ചു കൊടുത്തു. പക്ഷേ ആ ചെറുപ്പക്കാരന്‍ വിടുന്ന ലക്ഷണമില്ല. തിരിച്ചു കൊടുത്തവര്‍ക്കായി അയാള്‍ ഒരു ഓഫര്‍ നല്‍കി.
"നിങ്ങള്‍ക്ക് ഞാന്‍ ഇതു ഫ്രീ തരാം.. പക്ഷേ ഒരു വ്യവസ്ഥ. ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങള്‍ ഉത്തരം പറയണം. ഇല്ലെങ്കില്‍ നിങ്ങള്‍ ഇതു പണം കൊടുത്ത് വാങ്ങണം.. സമ്മതമാണോ ?"
ആളുകള്‍ പരസ്പരം നോക്കി.. ഒരു അടിപൊളി ഓഫര്‍ മുന്നില്‍ വന്ന് കിടക്കുന്നു. ആ ചെറുപ്പക്കാരന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുത്താല്‍ അയാളുടെ കൈയ്യിലുള്ള പാക്കറ്റ് സ്വന്തമാക്കാം. ഒന്ന് ശ്രമിച്ചാലോ...?
ചെറുപ്പക്കാരന്‍ ഓഫര്‍ ഒരിക്കല്‍ കൂടി അറിയിച്ചു. ആര്‍ക്കും ഉത്തരം പറയാം.. ഉത്തരം ശരിയായാല്‍ ഒരു പാക്കറ്റ് സൗജന്യം.. റെഡിയല്ലേ..?"
"ഞങ്ങള്‍ റെഡി"
ചെറുപ്പക്കാരന്‍ നോക്കിയപ്പോള്‍ മൂന്ന് സുഹൃത്തുക്കള്‍ നില്‍ക്കുന്നു തന്നോട് പൊരുതാന്‍.
സമയം ഒട്ടും കളയാതെ, ഗ്രാന്‍ഡ്‌ മാസ്റ്ററുടെ ലാഘവത്തോടെ അയാള്‍ ചോദ്യമെറിഞ്ഞു.
"സൂചി കണ്ടുപിടിച്ചത് ആരാണ്..?"
പറയൂ സുഹൃത്തുക്കളെ പറയൂ.. ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ഓരോ പാക്കറ്റ് സൗജന്യം.. ഇല്ലെങ്കില്‍ മൂന്ന് പേരും പത്തു രൂപ വീതം നല്‍കി ഈ പാക്കറ്റ് കരസ്ഥമാക്കുക.. ആലോചിക്കൂ.. ഉത്തരം പറയൂ...

ദൈവമേ പെട്ടത് തന്നെ.. അയാളോട് മത്സരിക്കാന്‍ സമ്മതിക്കാന്‍ തോന്നിയതോര്‍ത്ത് മൂന്ന് പേരും സ്വയം ശപിച്ചു. ആകെ നാറ്റകേസ് ആയല്ലോ ഭഗവാനേ... ഇനി ഇപ്പോള്‍ എന്ത് ചെയ്യും? അയാളാന്നെങ്കില്‍ ഉത്തരം പറയാന്‍ തിരക്ക് കൂട്ടുന്നു..
"ഒരു ക്ലു തരുമോ..?" മൂവരില്‍ ഒരാള്‍ ചോദിച്ചു.
"തീര്‍ച്ചയായും, "T " എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന പേരാണ്."
എത്ര ആലോചിട്ടും ഉത്തരം കിട്ടാത്ത ആ മൂന്ന് സുഹൃത്തുക്കളില്‍ നിന്നും പത്തു രൂപ വീതം വാങ്ങി ഓരോ പാക്കറ്റ് നല്‍കി അയാള്‍ നടന്നകലുമ്പോഴും അവിടെ കൂടിയിരുന്ന ആളുകള്‍ ചിന്തിക്കുകയായിരുന്നു.. 
ആരായിരിക്കും സൂചി കണ്ടുപിടിച്ചത്..?

23 comments:

vinodkannol said...

ഒടുവില്‍ സൂചി വാങ്ങേണ്ടി വന്നു അല്ലെ ?
നിയാസ് വാങ്ങിയ സൂചി എന്ത് ചെയ്തു?

UNFATHOMABLE OCEAN! said...

അങ്ങനെ നിയാസും സൂജി വാങ്ങി അല്ലെ? ആശംസകള്‍

Unknown said...

സൂചി കഥ നന്നായി..........

Ismail Chemmad said...

സൂചി കണ്ടു പിടിച്ചത് ആരായിരിക്കും ?

Kadalass said...

അപ്പൊ ആരാ സൂചി കണ്ടുപിടിച്ചത്?

ഷംസീര്‍ melparamba said...

അവസാന അക്ഷരം t

നാമൂസ് said...

എനിക്ക് പറയാന്‍ മനസ്സില്ലാ...!!!!!!!

മുക്കുവന്‍ said...

ഞാന്‍ രണ്ട് മൂന്നു തവണ കണ്ടുപിടിച്ചിട്ടുണ്ട്... എന്താ ശരിയല്ലേ!

PRAJOSHKUMAR K said...

ന്നാള് എന്റെ കൈയില്‍ നിന്ന് ഒരു സൂചി വീണു പോയപ്പോള്‍ എന്റെ അനുജനാ കണ്ടുപിടിച്ചത്

Unknown said...

അപ്പൊ ശരിക്കും സൂചി കണ്ടു പിടിച്ചത് ആരാ?

കൊള്ളാം നന്നായിട്ടുണ്ട്...

achuveettan(Nithin N Nair) said...

നന്നായിടുണ്ട് ..ചിന്തിപ്പിക്കുന്ന നര്‍മം......തുടരുക...

.. said...

ചിന്തിപ്പിച്ചു..പ്രത്യക്ഷത്തില്‍ ലളിതം

new said...

അവസാനം സൂചി കണ്ടുപിടിച്ചതാരാണെന്ന് പറയുമെന്ന് കരുതി , നല്ല വ്യവസായ തന്ത്രം . സൂചി വില്‍ക്കാന്‍ തന്നെ ഇങ്ങനെ നമ്പര്‍ ഇറക്കിയാല്‍ വലിയ വലിയ സാധനങ്ങള്‍ക്ക് ഇവര്‍ വലിയ നമ്പര്‍ ഇറക്കുമെല്ലോ . നല്ല എഴുത്ത് ആശംസകള്‍

Anonymous said...

kollam..

Unknown said...

കൊള്ളാം സൂചിക്കഥ.
ആരാ കണ്ടുപിടിച്ചത്‌.

niyas said...

@ vinodkannol ... സൂചി ഞാന്‍ ഭദ്രമായി വെച്ചിട്ടുണ്ട്...
@ UNFATHOMABLE OCEAN ... വാങ്ങേണ്ടി വന്നു എന്നതാണ് സത്യം... ഹ ഹ ഹ
@ ജുവൈരിയ സലാം... വന്നതിനും വായിച്ചതിനും നന്ദി.
@ ismail chemmad ... ആരെങ്കിലും ആയിരിക്കുമല്ലോ ?
@ മുഹമ്മദ്‌കുഞ്ഞി വണ്ടൂര്‍... പറയാം, ആദ്യം ഞാന്‍ അറിയട്ടെ..
@ ഷംസീര്‍ melparamba .. അതെ, അവസാന അക്ഷരം T തന്നെ.. ഉത്തരം പറയൂ.
@ നാമൂസ്.. പറഞ്ഞേ പറ്റൂ... പറയാതെ ഞാന്‍ വിടില്ല.
@ മുക്കുവന്‍... എങ്ങിനെയാ കണ്ടുപിടിച്ചത് ?
@ പ്രജോഷ്കുമാര്‍. കെ... അനുജന്‍ ആളു പുലി ആണല്ലോ...!
@ അജീഷ്കുമാര്‍ - AJEESHKUMAR , achuveettan (Nithin N Nair ).., ജിക്കു JIKKU , ഡി. പി. കെ , ചാച്ചന്‍, ~ex -pravasini* ...... എല്ലാവര്‍ക്കും നന്ദി

Unknown said...

നന്നായിട്ടുണ്ട്.
എന്നാലും ആരാ..

ആചാര്യന്‍ said...

നന്നായിട്ടുണ്ട് ..നിയാസ്‌ ഭായി ഒരു മോട്ടുസൂചിക്ക് പിന്നില്‍ വലിയ കഥയുണ്ട് എന്തേ അല്ലെ

ഐക്കരപ്പടിയന്‍ said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

സൂചിയെ കുറിച്ചല്ല ഞാന്‍ ചിന്തിച്ചത്. മറിച്ചു ജീവിക്കാന്‍ വേണ്ടി പെടാപാട് പെടുന്ന ആ ചെറുപ്പക്കാരനെ കുറിച്ചാണ്...അയാള്‍ക്കും ഉണ്ടാവുമല്ലോ കൂട്ടും കുടുംബവും....
ആ..അത് പോട്ടെ, അപ്പോ സൂചി ആരാ കണ്ടു പിടിച്ചത് എന്നല്ലേ ചോദ്യം......നിയാസ്, അത് പോലും അറിയില്ലേ...എന്തൊരു കഷ്ട്ടം....!

റാണിപ്രിയ said...

അത് പിന്നെ ഈ ...സൂചി ...കണ്ടുപിടിച്ചത് നമ്മുടെ....
ഛെ ...മറന്നു ...... T എന്നാണ് അവസാനം ......

അല്ല ദേവൂ"ട്ടി" അല്ലെ .......?

Sameer Thikkodi said...

വന്നു .... വായിച്ചു ..... രസിച്ചു .... ആധുനിക വിപണന തന്ത്രം അവര്‍ക്കും അന്യമല്ല എന്ന് മനസ്സിലായി .... നിലനില്‍പ്പിന്റെ / വയറ്റിപ്പിഴപ്പിന്റെ വിപണന തന്ത്രം ...

കെ.എം. റഷീദ് said...

ഓങ്ങ്‌സാങ്ങ്‌ സൂചിയാണ്‌ സൂചി കണ്ടുപിടിച്ചത് . ഉത്തരം ​പറഞ്ഞല്ലോ പ്ലീസ് ആപാക്കറ്റ് താഴെകൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് അയച്ചു തരിക
അഡ്രസ്സ് ഇങ്ങനെ
www.sunammi.blogspot.com

chintha.com