Saturday, January 29, 2011

താടി

ന്‍റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ഹിന്ദു മതത്തില്‍ പെട്ടവരാണ്. അതു കൊണ്ട് തന്നെ അവരുടെ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ഏകദേശം എനിക്ക് അറിയാവുന്നതാണ്. അവരില്‍ ഒന്ന് രണ്ടു പേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം വ്രതമെടുത്ത് അയ്യപ്പ സന്നിധിയിലേക്ക് (ശബരിമല) പോകുന്നവരാണ്.

കഴിഞ്ഞ പ്രാവിശ്യം ഒരു സുഹൃത്ത് ആദ്യമായി അയ്യപ്പനെ കാണാന്‍ വ്രതമെടുത്തു.. പരിജയമില്ലാത്തതിനാല്‍ അവന്‍ കാട്ടിക്കൂട്ടിയ ചില രസകരമായ കാര്യങ്ങളാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത്. ഇതു വെറുമൊരു നര്‍മ്മങ്ങള്‍ ആണെങ്കിലും ഇതില്‍ അല്പം ചിന്തയും ആവാം എന്നെനിക്ക് തോന്നുന്നു.
മാലയിട്ട് ഒരാഴ്ച പൂര്‍ത്തിയാക്കിയ ഈ സുഹൃത്ത് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഇരിക്കാറുള്ള സ്കൂള്‍ പരിസരത്തേക്ക് വന്നപ്പോള്‍ ഞങ്ങള്‍ അമ്പരന്നു പോയി..! വ്രതത്തിലുള്ള ഒരു സ്വാമി ഭക്തന്‍ താടി കളയുകയും മുടി വൃത്തിയായി വെട്ടി ഒതുക്കുകയും ചെയ്തിരിക്കുന്നു. സാധാരണ ഭക്തര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് വന്നാലേ താടി എടുക്കുകയുള്ളൂ. സംഭവം ആദ്യം ശ്രദ്ധയില്‍ പെട്ട ഒരാള്‍ പറഞ്ഞു..
"സ്വാമി, ഇതു ചെയ്തത് ശരിയല്ല.. ദര്‍ശനം കഴിഞ്ഞ് വന്നാലേ ഇതൊക്കെ ചെയ്യാന്‍ പാടുള്ളൂ.."
പൊതുവേ സംശയ രോഗിയായ സ്വാമിക്ക് ഇതു കേട്ടപ്പോഴും വന്നു ഒരു സംശയം.. സ്വാമി ചോദിച്ചു..
"അതെന്താ ഇപ്പോള്‍ ചെയ്‌താല്‍..?"
അപ്പോള്‍ ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു..
"അങ്ങിനെയാണ് ആചാരം.."

"ആര് പറഞ്ഞു ഇങ്ങനെയാ ആചാരമെന്നു ?"
"ആരും പറയാതെ തന്നെ നമുക്ക് അറിയുന്നതല്ലേ സ്വാമി..?"
ഓരോരുത്തരും അവര്‍ക്കാകുന്ന തരത്തില്‍ സ്വാമിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.. പക്ഷേ സ്വാമിയുണ്ടോ വിടുന്നു..
ഒടുവില്‍ ഞങ്ങളോട് ഒരു ആവശ്യം ഉന്നഴിച്ചു.
"സാക്ഷാല്‍ ശ്രീ അയ്യപ്പ സ്വാമിയുടെ താടി വെച്ച സമയത്തുള്ള ഒരു ഫോട്ടോ നിങ്ങള്‍ കാണിച്ചു താ.. എന്നാല്‍ ഞാന്‍ ഇനി താടി എടുക്കാതെ ശബരിമലയിലേക്ക് പൊയ്ക്കോളാം.."
സ്വാമിയുടെ ആവശ്യം കേട്ട ഞങ്ങള്‍ അന്തംവിട്ട് ഇരുന്നു പോയി..
(തുടരും...)



10 comments:

ആചാര്യന്‍ said...

ആചാരങ്ങള്‍ ,അത് മുന്‍കാലങ്ങളില്‍ ചെയ്ത പോലെ ഇപ്പോള്‍ ചെയ്യണം എന്നാണു അല്ലെ..അതിനെ ചോദിക്കാന്‍ ചെന്നാല്‍ ആസ്വാമിയെ എല്ലാരും കൂടി ആസാമി ആക്കിക്കളയും എന്തേ?

Sameer Thikkodi said...

തമാശയിലൂടെ ആണെങ്കിലും 'ആസാമി' (വ്രതം എടുക്കാത്ത സ്വാമി ) ഒരു intellectual ചോദ്യം ചോദിച്ചു ഉത്തരം മുട്ടിചൂ ... ല്ലേ

achuveettan(Nithin N Nair) said...

ദീക്ഷ എന്നത് ഇന്ന് ശീലിക്കപെട്ടുവരുന്ന ഒരു ആചാരം ആണ്...അറിയുന്നത് കയ്യളവു...അറിയാത്തത് കടലളവു എന്നാണല്ലോ പ്രമാണം....വരച്ചു ചെര്‍ക്കപ്പെട്ടിടുള്ള മുഖങ്ങള്‍ ഭാവന മാത്രം ആയേക്കാം .....ആചാരങ്ങളില്‍ പലതും ചിന്തകള്‍ക് അദീനവും ....പക്ഷെ .....എല്ലാ മതത്തിന്റെയും അടിസ്ഥാനം വിശ്വാസം അല്ലെ?....കല്യാണ്‍ ജ്വേല്ലേരി പറഞ്ഞ പോലെ വിശ്വാസം അതല്ലേ എല്ലാം:)

jijo said...

എന്‍റെ സംശയം അയ്യപ്പസ്വാമിയുടെ ചിത്രത്തില്‍ എന്ത് കൊണ്ട മീശയും താടിയും ഇല്ലാത്തത്? ഇതിനെ കുറിച്ചൊരു അന്വേഷണം മിസ്റ്റര്‍ നിയാസിന് നടത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .

Ismail Chemmad said...

വിശ്വാസം അതല്ലേ എല്ലാം ?

കൊമ്പന്‍ said...

ബാക്കി കൂടി വന്നിട്ട പറയാം അഭി പ്രായം

Kadalass said...

ആചാരങ്ങൾ നടക്കട്ടെ!
എന്താ ഇക്കാ.......

ആശംസ്കൾ

Arun Kumar Pillai said...

ശരിയാണല്ലോ...!! (ഭക്തിയും സമര്‍പ്പണവും ഉള്ളിലാണ് വേണ്ടത്... അല്ലെ...)

കല്യാണിക്കുട്ടി said...

ആചാരവും വിശ്വാസവും കാലങ്ങളായി പാലിക്കപ്പെട്ടു വരുന്നതല്ലേ....അത് മാറ്റാതിരിക്കാന്‍ ശ്രമിക്കുന്നതാവും ഉചിതം...

റാണിപ്രിയ said...

നര്‍മ്മത്തില്‍ ആണെങ്കില്‍ പോലും ......ഇത് വേണ്ടായിരുന്നു ..

chintha.com