എന്റെ കഴിഞ്ഞ പോസ്റ്റായ താടി യുടെ തുടര്‍ച്ചയാണിത്.
ജോലിയൊന്നും ചെയ്യാതെ കുടിച്ച് കൂത്താടി നടക്കുന്ന ഒരാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ശബരിമലയിലേക്ക് അയച്ച് നന്നാക്കാന്‍ ഒരു ശ്രമം നടത്തി. നാട്ടിലുള്ള ഒരു ഭജന മന്ദിരത്തില്‍ അയ്യപ്പ ഭക്തന്മാര്‍ക്കൊപ്പം മാലയിട്ടു വ്രതം എടുക്കുന്നതിനായി അയാളെ ഗുരു സ്വാമിയുടെ അടുത്ത് എത്തിച്ചു.
വെളുപ്പിന് എഴുന്നേറ്റു കുളിച്ച് ഭജനമിരിക്കാനും മറ്റു കര്‍മ്മങ്ങള്‍ ചെയ്യാനും ആദ്യമൊക്കെ അയാള്‍ക്ക് മടിയായിരുന്നു. പക്ഷേ നാട്ടുകാരെ ഭയന്ന് ഒരാഴയ്ച്ച കഴിച്ചുകൂട്ടി. അത്രയും ദിവസം കൊണ്ട് അയാളില്‍ പല മാറ്റങ്ങളും വന്ന് തുടങ്ങി. അയാളിലുണ്ടായ മാറ്റം നാട്ടുകാരിലും സന്തോഷമുളവാക്കി.
പക്ഷേ കള്ള് കുടിക്കാതെ ഇത്രയും ദിവസം ചിലവാക്കിയ അയാള്‍, എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെടാന്‍ ആലോചിക്കുകയാണെന്നു പാവം നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍, തങ്ങള്‍ ചെയ്ത പുണ്യ പ്രവര്‍ത്തിയുടെ നിര്‍വ്രതിയിലായിരുന്നു.
ഒരു ദിവസം നാട്ടുകാരില്‍ ഒരാള്‍ സിനിമ കാണാന്‍ പോയി. ടൌണിലെ ഏറ്റവും വലിയ സിനിമാ സമുച്ചയത്തില്‍ നാല് സിനിമാശാലകള്‍ ഉണ്ട്. തിരക്കായതിനാല്‍ റിലീസ് പടത്തിനു ടിക്കറ്റ് കിട്ടാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് നാട്ടുകാരന്‍ അതു കാണുന്നത്. തന്‍റെ കണ്ണുകളെ അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ ഒരിക്കല്‍ കൂടി സൂക്ഷിച്ചു നോക്കി.
അതു അയാള്‍ തന്നെ.. നാട്ടുക്കാര്‍ നന്നാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മുഴുകുടിയനായ ചെറുപ്പക്കാരന്‍, മാലയിട്ട് വ്രതമെടുക്കുന്ന "സ്വാമി"..., ആ സമുച്ചയത്തിലെ അശ്ലീല സിനിമ പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലയില്‍ നിന്നും അയാള്‍ ഇറങ്ങി വരുന്നു.
ഇന്ന് ഇയാളെ കയ്യോടെ പിടിച്ച് ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..?
നാട്ടുകാരന്‍ വേഗം ചെന്നു അയാളെ കയ്യോടെ പിടിച്ചു. ഉടന്‍ തന്നെ മറ്റു നാട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു.
സംഭവം നാട്ടില്‍ ചര്‍ച്ചയായി. നാട്ടുകാര്‍ അയാളെ കൊണ്ട് വരുന്നത് കാത്തിരുന്നു.
കള്ളുകുടിയനായ ആളെയും കൂട്ടി നാട്ടുകാരന്‍ വന്നു. നാട്ടുകാര്‍ പ്രകോപിതനായി അയാളുടെ നേര്‍ക്ക് പാഞ്ഞടുത്തു.
തന്‍റെ നേരെ അടുക്കുന്ന ആള്‍കൂട്ടത്തെ കണ്ട് അയാള്‍ വിളിച്ചു പറഞ്ഞു.
"ഒരു മിനുട്ട് നില്‍കൂ.. എന്താ പ്രശ്നം..? എന്തിനാ നിങ്ങള്‍ ഇങ്ങനെ ചൂടാവുന്നത് ?"
"എന്തിനാന്നോ ? എന്ത് പണിയാ താന്‍ കാണിച്ചത് ?" നാട്ടുകാര്‍ ചോദിച്ചു.
"ഞാന്‍ എന്ത് ചെയ്തൂന്നാ നിങ്ങള്‍ പറയുന്നത് " ഒന്നുമറിയാത്തവനെ പോലെ അയാള്‍ ചോദിച്ചു.
"താന്‍ നിന്നു അശ്ലീല സിനിമ കാണാന്‍ പോയില്ലേ? മാലയിട്ട് കൊണ്ട് ഇത്തരം കാര്യം ചെയ്യരുതെന്ന് അറിയില്ലേ ?
നാട്ടുകാരുടെ ചോദ്യം കേട്ട് അയാള്‍ ഒന്ന് ഞെട്ടി.
"ഹേ.. ഇതു ഇപ്പം വലിയ തെറ്റായോ..? അയ്യപ്പന്‍ പറഞ്ഞത് നിങ്ങള്‍ക്കറിയില്ലേ..?"
"അശ്ലീല സിനിമ കാണാന്‍ അയ്യപ്പന്‍ പറഞ്ഞോ ?" നാട്ടുകാര്‍ ചോദിച്ചു.
"അങ്ങനെയല്ല, ദര്‍ശനം പുണ്യം സ്പര്‍ശനം പാപം എന്നല്ലേ അയ്യപ്പന്‍ പറഞ്ഞത്..? ഞാന്‍ ദര്‍ശിച്ചിട്ടല്ലെ ഉള്ളൂ, സ്പര്‍ശിച്ചില്ലല്ലോ ..?"
അയാളുടെ വാക്കുകള്‍ കേട്ട് നാട്ടുകാര്‍ ശരിക്കും ഞെട്ടി..!
(തുടരും)

11 comments:
"ശിവ ശിവ" കലികാലം അല്ലാതെന്ത് പറയാന്‍ ?
ദര്‍ശനം പുണ്യം സ്പര്‍ശനം പാപം ഹഹഹഹഹ
നന്നായി...ദര്‍ശനം പുണ്യം...ആ ടാക്കീസിലും പോയി അല്ലെ...
ദര്‍ശനം പുണ്യം സ്പര്‍ശനം പാപം
താടി കഥകളും സ്വാമി കഥകളും നന്നാവുന്നു .... അത് അതേ അര്‍ത്ഥത്തില്‍ എല്ലാവരും വായിച്ചാല്‍ / കണ്ടാല്‍ ... നന്ന് ...
കിടിലന്‍ .....നല്ല ആശയം...കുറിക്കു കൊള്ളുന്ന നര്‍മം .....
രസികന്‍ കഥ.... ചിന്താവിഷ്ടയായ ശ്യാമള സിനിമയിലെ ശ്രീനിവാസന്‍റെ കഥാപാത്രത്തെയാണ് ഓര്‍മ വന്നത്..
നര്‍മ്മത്തില്‍ ആണെങ്കില്‍ പോലും ......ഇത് വേണ്ടായിരുന്നു
ആചാരങ്ങള്‍ പാലിക്കാനുള്ളതാണു ......
ആചാരങ്ങൾ നില നില്ക്കട്ടെ!
ആശംസകൾ!
കൊള്ളാം
;')
Post a Comment