Sunday, February 20, 2011

മാംസത്തിന്റെ ലഹരി

പാതിരാത്രി.. ഗൈറ്റില്‍ കാവല്‍ നില്‍ക്കുന്ന വാച്ച്മാന്റെ കണ്ണില്‍ പെടാതെ ഉയരമുള്ള മതില്‍ അയാള്‍ ചാടി കടന്നു. പിറകെ അയാളുടെ കൂട്ടാളികളും. അവര്‍ നാലുപേര്‍ ഉണ്ടായിരുന്നു. ഇരുട്ടിനു പോലും മുഖം കൊടുക്കാതെ അവര്‍ നാലുപേരും അവളുടെ കിടപ്പുമുറി ലക്‌ഷ്യം വെച്ച് നീങ്ങി.
അവളുടെ മുറിയുടെ ജനല്‍ പാളികള്‍ ഇളക്കി മാറ്റി അവര്‍ അകത്തു കടന്നു. രാത്രിയുടെ യാമങ്ങളില്‍ സ്വയം മറന്ന്, മദ്യത്തിന്റെയും ഉറക്ക ഗുളികകളുടെയും ലഹരിയില്‍ അലിഞ്ഞു ചേര്‍ന്ന് ഉറങ്ങുകയായിരുന്ന അവള്‍ക്കു ചുറ്റും നിന്ന് കൊണ്ട് അവളുടെ ശരീര സൌന്ദര്യം ആസ്വദിക്കുകയായിരുന്നു അവര്‍...

അല്ല..! അവരുടെ കണ്ണുകളില്‍ കാമമില്ലായിരുന്നു. സ്വന്തം കുടുംബത്തിന്റെ വിശപ്പകറ്റാന്‍ ശരീരം വില്‍ക്കേണ്ടി വരുന്ന വേശ്യകളുടെ മേലുള്ള സഹതാപം പോലും അവള്‍ അര്‍ഹിക്കുന്നില്ല. അവരുടെ കണ്ണുകളില്‍ പകയായിരുന്നു. സൌഭാഗ്യങ്ങളുടെ ലഹരിയില്‍ മുങ്ങി, ശരീങ്ങളുടെ ചൂടുപറ്റി ആനന്ദം കൊള്ളുന്ന അവള്‍ക്കു നല്‍കാന്‍ ദയയുടെ ഒരു കണിക പോലും അവരിലുണ്ടായിരുന്നില്ല.

അവര്‍ അവള്‍ക്കു നേരെ അടുത്തു. അവരിലുണ്ടായിരുന്ന കത്തി അന്തരീക്ഷത്തില്‍ ഉയര്‍ന്നു. എല്ലുകളുടെ ആഴത്തില്‍ നിന്നും വലിച്ചൂരിയ ചോര പുരണ്ട കത്തി ഒരിക്കല്‍ കൂടി തഴ്ന്നിരങ്ങാന്‍ പോകുമ്പോള്‍ അവള്‍ വേദനയാല്‍ അലറുകയായിരുന്നു. മദ്യത്തിന്റെ ലഹരിയും ഉറക്കത്തിന്റെ ആലസ്യവും അവളുടെ അലര്‍ച്ചയ്ക്ക് തടസ്സമായില്ല. ജീവന് വേണ്ടി യാചിക്കുകയായിരുന്നു അവള്‍. നാലുപേരും ചേര്‍ന്ന് തന്റെ ശരീരം കൊത്തി വലിക്കുന്നതായി അവള്‍ക്കു തോന്നി. ചോര പുരണ്ട കത്തി വീണ്ടുമൊരിക്കല്‍ കൂടി താഴാന്‍ തീനാളം പോലെ മുന്നിലുയര്‍ന്നപ്പോള്‍ അവള്‍ അലര്‍ച്ചയോടെ ഞെട്ടിയുണര്‍ന്നു.

ഭയത്തോടെ അവള്‍ ചുറ്റിലും നോക്കി. നിറച്ചു വെച്ച ജഗ്ഗില്‍ നിന്നും ഗ്ലാസിലേക്കു പകര്‍ത്താന്‍ പോലും നില്‍കാതെ അവള്‍ വെള്ളം വായിലേക്ക് ഒഴിച്ച് കൊണ്ടിരുന്നു. താന്‍ ഒരു സ്വപ്നം കണ്ടതായിരുന്നുവെന്നു മനസ്സിനെ ബോധ്യപ്പെടുത്താന്‍ സമയമെടുത്തു. അസ്വസ്ഥതയോടെ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന അവളുടെ കണ്ണുകള്‍ പെട്ടന്ന് അതിലുടക്കി നിന്നു. സീറോ ബള്‍ബിന്റെ മങ്ങിയ വെളിച്ചത്തില്‍, ചുവരില്‍ തുങ്ങികിടക്കുന്ന കണ്ണാടിയിലൂടെ കണ്ട അവളുടെ രൂപത്തെ അവള്‍ വെറുക്കുവാന്‍ തുടങ്ങി..! 


3 comments:

ബെഞ്ചാലി said...

സ്വപ്നം ഇങ്ങിനേയും??!!

achuveettan(Nithin N Nair) said...

ഒഴുക്കുള്ള ഭാഷ.....നന്നായിടുണ്ട്

ANSAR NILMBUR said...

രചനാ ശൈലിയില്‍ പുതുമ തോന്നുന്നില്ല .ഒരു പ്രവചന സ്വഭാവം ഉണ്ട് ..സ്വപ്നമല്ലേ കിടക്കട്ടെ .....ആശംസകള്‍ നന്ദി ...

chintha.com