Monday, March 14, 2011

കല്യാണ വിശേഷം

ഞാനും എന്റെ സുഹൃത്ത് സമീറും ഇന്നൊരു കല്യാണത്തിനു പോയി. ആ കഥ ഇങ്ങനെ...
      വളരെ തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു ഇന്ന്. ചെയ്തു തീര്‍ക്കാനുള്ള ജോലികളെല്ലാം ചെയ്തു തീര്‍ത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിശപ്പ്‌ ഞങ്ങളെ രണ്ടു പേരെയും ആക്രമിച്ചു തുടങ്ങിയിരുന്നു. ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു കല്യാണവീട് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഞങ്ങളുടെ നാട്ടില്‍, അതും ഞങ്ങളുടെ വീടിനു അടുത്ത് ഞങ്ങളറിയാതെ ഒരു കല്യാണമോ..? ഞാന്‍ സമീറിന്റെ മുഖത്ത് നോക്കി. ഇല്ല.., സമീറിനും ഇതറിഞ്ഞിട്ടില്ല. എന്തായാലും വിശക്കുന്നുണ്ട്, എന്നാ പിന്നെ കല്യാണം ആരുടെയാന്നെന്നു അറിഞ്ഞിട്ടു തന്നെ കാര്യം..! അങ്ങിനെ ഞങ്ങള്‍ കല്യാണവീട്ടിലേക്ക് പ്രവേശിച്ചു.

       ഞങ്ങളെ ഒരു മാന്യന്‍ സ്വീകരിച്ച് ഭക്ഷണ സ്ഥലത്തേക്ക് ആനയിച്ചു. ഇയാളായിരിക്കും മണവാളന്റെ പിതാവ് എന്ന് ഞാന്‍ ഊഹിച്ചു. ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് ഒരാള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. അത് മറ്റാരുമല്ല, എന്റെ സ്വന്തം പിതാവായിരുന്നു. ഹാവൂ സമാധാനമായി.. ഇനി ആരെയും പേടിക്കാതെ ഭക്ഷണം കഴിക്കാം... വീട്ടില്‍ കല്യാണം പറഞ്ഞിട്ടുണ്ടല്ലോ.. അത് മതി. ആരെങ്കിലും കാണും എന്ന് ഭയന്ന് ഒന്നും കഴിക്കാതെയിരിക്കുന്ന  സമീറിനോട് ഞാന്‍ കാര്യം പറഞ്ഞു. കേള്‍ക്കേണ്ട താമസം അവന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആവേശപൂര്‍വ്വം ഞാനും...

       ഭക്ഷണം കഴിഞ്ഞ് കൈയ്യും കഴുകി, അവിടെ വെച്ചിരിക്കുന്ന സകല ഫ്രൂട്ട് ഐറ്റംസും ഒന്ന് പോലും മിസ്സ്‌ ആവാതെ കഴിച്ച്, "ഫോര്‍മാലിറ്റിക്ക്" ഒരു ഐസ് ക്രീമും കഴിച്ച ശേഷം ഞങ്ങള്‍ രണ്ടു പേരും ഒരൊറ്റ നടത്തം.. പുറത്തേക്ക്. ഇനി ഞങ്ങളുടെ ആവശ്യം അവിടെയില്ലല്ലോ?
നടക്കുന്നതിനിടയില്‍ കഴിച്ച ഭക്ഷണത്തെ കുറിച്ച് ഒരു "നിരൂപണം" നടത്താനും ഞങ്ങള്‍ മറന്നില്ല. കഴിച്ച ഓരോ ഭക്ഷണത്തിന്റെയും സ്വാദും, കഴിച്ച അളവും പറയുന്നതിനിടെ സമീറിന്റെ ഒരു ചോദ്യം.. "ഐസ് ക്രീം എങ്ങിനെയുണ്ടായിരുന്നു..?". ചോദ്യം കേട്ടതും രാഷ്ട്രീയക്കാര്‍ "ഐസ് ക്രീം" എന്ന് കേട്ടത് പോലെ ഞാന്‍ പ്രതികരിച്ചതും ഒരുമിച്ചായിരുന്നു.. "ഛെ.., വൃത്തികെട്ട സാധനം..., ബാക്കിയെല്ലാം ഉഗ്രനായിരുന്നു. ഇത് എന്തിനു കൊള്ളാം" എന്നും പറഞ്ഞു ഞാന്‍ നീട്ടിയൊരു തുപ്പ്‌. ഫൂ.....
       പെട്ടന്ന് ആരൊക്കെയോ എന്നെ തട്ടിയുണര്‍ത്തി. കണ്ണ് തുറന്നു നോക്കുമ്പോള്‍ എന്റെ ചുറ്റിലും കുറെയാളുകള്‍ നില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യുകയാന്നെന്നും എന്റെ ചുറ്റിലും ആ ബോഗിയിലുള്ള ഏകദേശം ആളുകളും ഉണ്ടെന്നും എനിക്ക് മനസ്സിലായി.

കാര്യമറിയാതെ ഞാന്‍ ചോദിച്ചു.. 
"എന്റെ ഏട്ടന്മാരെ പ്രശ്നം..? എന്താ എല്ലാരും ഇങ്ങനെ നോക്കുന്നത്..?" 
ചോദിച്ച് തീരും മുമ്പേ ഉത്തരം.. അല്ല ഉത്തരങ്ങള്‍ കിട്ടി തുടങ്ങി.
"ഫ.. പുന്നാര മോനെ.., കിടന്നുറങ്ങി ഓരോ സ്വപ്നവും കണ്ട്.. മറ്റുള്ളവരുടെ മുഖത്താന്നോടാ തുപ്പുന്നത്...?"
പിന്നെയങ്ങോട്ട് തെറിയുടെ പെരുന്നാളായിരുന്നു. എന്റെ കുടുംബത്തില്‍ എത്രയാളുണ്ടെന്നു കൃത്യമായി അവരെനിക്കു പറഞ്ഞു തന്നു.. അതോടെ എനിക്ക് കാര്യം മനസ്സിലായി.
നിങ്ങള്‍ക്ക് കാര്യം മനസ്സിലായോ..?


10 comments:

ഐക്കരപ്പടിയന്‍ said...

ഉറക്കത്തില്‍ സംസാരിച്ചു നമ്മളെ പറ്റിച്ചു അല്ലെ..ഞാന്‍ ബാപ്പയോട് രണ്ടു കിട്ടുന്നതും പ്രതീക്ഷിച്ചു നിന്നത് വെറുതെയായി....
നല്ല രസകരമായി അവതരണം!

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

ഹ..ഹ...
കല്യാണ സ്വപ്ന കഥ നന്നായി...

"ഫോര്‍മാലിറ്റിക്ക്" ഒരു ഐസ് ക്രീമും കഴിച്ച ശേഷം ...

എന്ന വരി ഒരു പാട് ചിരിപ്പിച്ചു...

ഐക്കരപ്പടിയന്‍ said...
This comment has been removed by the author.
jijo said...

കഥ കൊള്ളാം.പക്ഷെ ഈ ഐസ് ക്രീം മോശമായിരുന്നു എന്ന് പറഞ്ഞതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല .

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല ഒന്നാന്തരം ഉത്തരങ്ങളാണല്ലേ കിട്ടിയത്... കൊള്ളാം... ഉഷാറായിക്ക്ണ്...

രഘുനാഥന്‍ said...

ഹ ഹ ഉഗ്രന്‍ സ്വപ്നം ..അടി പാര്‍സല്‍ ആയി കിട്ടിയോ?

ആചാര്യന്‍ said...

സ്വപ്നം കാണുന്നത് ഇനിയും നിര്‍ത്തണം ഇല്ലെങ്കില്‍ ഹ്മ്മ...നല്ല അവതരണം കേട്ടോ ഉഷാര്‍ ആകുന്നുണ്ട്

പഞ്ചാരകുട്ടന്‍ -malarvadiclub said...

അടി മേടിച്ച കാര്യം കൂടി എഴുതാമായിരുന്നു.

Prabhan Krishnan said...

കഥ നന്നായി ബോധിച്ചിരിക്കണൂ....!!

അവസാനം, മേലാസകലം ബാന്റേജ് ചുറ്റിയ ഒരുആള്‍ രൂപം ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന പടംകൂടെ കൊടുക്കാമായിരുന്നു..!!

ഇഷ്ട്ടപ്പെട്ടൂട്ടോ.. ആശംസകള്‍...!!

സ്വാഗതം..
http://pularipoov.blogspot.com/

Hanush H Nair said...

Malayalam TV Channels
visit www.tv.adpost123.com

chintha.com